Kerala

കോട്ടയം വഴി മൂന്നുമാസത്തേക്ക് പാസഞ്ചർ ഓടില്ല

ട്രാ​ക്കി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ കോ​ട്ട​യം വ​ഴി മൂ​ന്നു മാ​സ​ത്തേ​ക്ക് പാ​സ​ഞ്ച​ർ ട്രെയിന്‍ സർവീസ് നടത്തില്ലെന്ന് റെയിൽവേ

Author : സമകാലിക മലയാളം ഡെസ്ക്

തി​രു​വ​ന​ന്ത​പു​രം: ട്രാ​ക്കി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ കോ​ട്ട​യം വ​ഴി മൂ​ന്നു മാ​സ​ത്തേ​ക്ക് പാ​സ​ഞ്ച​ർ ട്രെയിന്‍ സർവീസ് നടത്തില്ലെന്ന് റെയിൽവേ അറിയിച്ചു.  കോ​ട്ട​യം വ​ഴി​യു​ള്ള എ​റ​ണാ​കു​ളം- കാ​യം​കു​ളം പാ​സ​ഞ്ച​റും കാ​യം​കു​ളം- എ​റ​ണാ​കു​ളം പാ​സ​ഞ്ച​റും മേ​യ് മാ​സം ഒ​ന്നാം തീ​യ​തി മു​ത​ൽ ജൂ​ലൈ 31 വ​രെ റ​ദ്ദാ​ക്കി​യ​താ​യി റെ​യി​ൽ​വെ അ​റി​യി​ച്ചു. 

മേ​യ് അ​ഞ്ചി​ന് ആ​ല​പ്പു​ഴ വ​ഴി​യു​ള്ള കാ​യം​കു​ളം- എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ, എ​റ​ണാ​കു​ളം-​കാ​യം​കു​ളം പാ​സ​ഞ്ച​ർ, കൊ​ല്ലം- എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ, എ​റ​ണാ​കു​ളം- കൊ​ല്ലം പാ​സ​ഞ്ച​ർ എ​ന്നി​വ​യും റ​ദ്ദാ​ക്കി. ച​ണ്ഡി​ഗ​ഡ്- കൊ​ച്ചു​വേ​ളി കേ​ര​ള സ​മ്പർക്ക് ക്രാ​ന്തി എ​ക്സ്പ്ര​സ് മൂ​ന്നി​നും അ​ഞ്ചി​നും എ​റ​ണാ​കു​ള​ത്ത് 40 മി​നി​റ്റും പി​ടി​ച്ചി​ടും. പോ​ർ​ബ​ന്ത​ർ- കൊ​ച്ചു​വേ​ളി പ്ര​തി​വാ​ര എ​ക്സ്പ്ര​സ് നാ​ലി​ന് എ​റ​ണാ​കു​ള​ത്ത് പി​ടി​ച്ചി​ടും. കാ​സ​ർ​ഗോ​ഡ് കു​മ്പളയി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ന​മ്പർ 16606 നാ​ഗ​ർ​കോ​വി​ൽ- മാം​ഗ​ളൂ​ർ ഏ​റ​നാ​ട് എ​ക്സ്പ്ര​സ് 50 മി​നി​റ്റ് വൈ​കു​മെ​ന്നും റെ​യി​ൽ​വെ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

'ആ ഡിസൈനിൽ എന്റെ ചിത്രങ്ങൾ'; ബി​ഗ് ബോസിൽ മോഹൻലാൽ ധരിച്ച ഷർട്ട് വിവാ​​ദത്തിൽ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 17നും 30നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

അസാധാരണ തിരുത്തലുകളുമായി സിപിഎം, വൈദ്യുതി പ്രതിസന്ധിയിൽ ആശ്വാസം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

യുട്യൂബർ ‘ക്വീൻ ഫിഷർ തംബുരു’ വീട്ടിൽ മരിച്ച നിലയിൽ