Kerala

കോണ്‍ഗ്രസിനും കുഞ്ഞാലിക്കുട്ടിക്കും നന്ദി: സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് കെഎം മാണി

കുഞ്ഞാലിക്കുട്ടിക്കും കോണ്‍ഗ്രസിനും നന്ദി - തീരുമാനം യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ - സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിന് നന്ദി പറഞ്ഞ് കേരളാ കോണ്‍ഗ്രസ് നേതാവ് കെഎം മാണി. കുഞ്ഞാലിക്കുട്ടിക്കും കോണ്‍്ഗ്രസിനും നന്ദിയെന്നായിരുന്നു മാണിയുടെ വാക്കുകള്‍. ഇത്തരത്തിലൊരു തീരുമാനമെടുത്തത് യുഡിഎഫിനെ ശക്തിപ്പെടുത്താനാണ്. കോണ്‍ഗ്രസില്‍ എതിര്‍പ്പുയരുന്നതിനെ കുറിച്ച് പ്രതികരിക്കാനില്ലെന്നും കെഎം മാണി പറഞ്ഞു

നാളെ തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് മാണ്ി പറഞ്ഞു.ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്റെ അനുമതിയോടെയാണ് രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാനുള്ള തീരുമാനം. നാളെ കേരളാ കോണ്‍ഗ്രസ് യുഡിഎഫിന്റെ ഭാഗമായതിന് പിന്നാലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകും. 

കഴിഞ്ഞ രണ്ട് വര്‍ഷമായി കേരളാ കോണ്‍ഗ്രസ് യുഡിഎഫിന്റെ  ഭാഗമല്ലെങ്കിലും യുപിഎയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ്. ഇന്നത്തെ സാഹചര്യത്തില്‍  യുഡിഎഫിനെ കൂടുതല്‍  ശക്തിപ്പെടുത്തകുയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. മുന്നണിയില്ലെങ്കിലും കേരളത്തില്‍ നടന്ന ഉപതെരഞ്ഞടുപ്പുകളില്‍ കേരളാ കോണ്‍ഗ്രസ് യുഡിഎഫിന്റെ ഭാഗമായിരുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പിന്റെ ഭാഗമായി മാണിയുടെ പിന്തുണ തേടി പാലായിലെത്തിയത് യുഡിഎഫ് പ്രവേശനത്തിന്റെ ഭാഗമായാണ് കണ്ടത്. ഇതിനായി ആദ്യഘട്ടം മുതല്‍ ചര്‍ച്ചകള്‍ നടത്തിയത് പികെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലായിരുന്നെന്നും ചെന്നിത്തല പറഞ്ഞ. ഇതിന്റെ തുടര്‍ചര്‍ച്ചകള്‍ നടത്താനായാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലെത്തിയത്്. 

ജനം ആഗ്രഹിക്കുന്നത് യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകാനാണ്. ജനം പ്രതീക്ഷിക്കുന്നത് യുഡിഎഫ് ശക്തിപ്പെടാനാണ്.ജനങ്ങളുടെയും സംസ്ഥാനത്തിന്റെയും ഉത്തമതാത്പര്യം ഉയര്‍ത്തിപ്പിടിച്ചാണ് തീരുമാനമെന്നും ചെന്നിത്തല പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാം, ഇന്ത്യക്ക് 30 ദിവസത്തെ ഇളവ് അനുവദിച്ച് യുഎസ്

വേവിക്കാതെ കഴിച്ചാൽ ആരോഗ്യത്തിന് ഭീഷണിയാകുന്ന ഭക്ഷണങ്ങൾ

'ഭാര്യയുടെ വേദനയെ ഇങ്ങനെ അവഗണിക്കരുത്, ഇത് ശരിയല്ല'; വിജയ്ക്കും തൃഷയ്ക്കുമെതിരെ സനം ഷെട്ടി

ജി സുധാകരനെ അനുനയിപ്പിക്കാന്‍ തീവ്രശ്രമം, സിഎസ് സുജാത വീട്ടിലെത്തി കണ്ടു; പെരുമ്പളം പാലം ഉദ്ഘാടനത്തില്‍ മുഥ്യാതിഥിയായി ക്ഷണം

സുഖോയ് വിമാനാപകടം; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

SCROLL FOR NEXT