Kerala

കോതമംഗലം പള്ളിത്തര്‍ക്കം : സുരക്ഷ നൽകാൻ പൊലീസിന് എന്താണ് തടസ്സമെന്ന് ഹൈക്കോടതി ; ഡിവൈഎസ്പി നേരിട്ട് ഹാജരാകാൻ നിർദേശം

പള്ളിയില്‍ പ്രവേശിക്കുന്നതിന് ഓര്‍ത്തഡോക്‌സ് റമ്പാന്‍ തോമസ് പോളിന്  എന്തുകൊണ്ട് സുരക്ഷ നല്‍കുന്നില്ലെന്ന് ഹൈക്കോടതി ചോദിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോതമംഗലം പള്ളിത്തര്‍ക്കത്തില്‍ പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം. പള്ളിയില്‍ പ്രവേശിക്കുന്നതിന് ഓര്‍ത്തഡോക്‌സ് റമ്പാന്‍ തോമസ് പോളിന് സുരക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് സുരക്ഷ നല്‍കുന്നില്ലെന്ന് ഹൈക്കോടതി ചോദിച്ചു.കോതമംഗലം ചെറിയപള്ളിയുടെ സുരക്ഷ സിആർപിഎഫിനെ ഏല്‍പ്പിക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നതിടെയായിരുന്നു ഹൈക്കോടതി പൊലീസിനെ വിമര്‍ശിച്ചത്. 

 റമ്പാന്‍ തോമസ് പോളിന്  സുരക്ഷ  നല്‍കാന്‍ പോലീസിന് എന്താണ് തടസമെന്ന് കോടതി ചോദിച്ചു. സുരക്ഷ നല്‍കാന്‍ നേരത്തെ രണ്ട് കോടതികള്‍ ഉത്തരവിട്ടിട്ടും എന്താണ് പൊലീസ് നടപടി സ്വീകരിക്കാത്തതെന്നും ഹൈക്കോടതി ആരാഞ്ഞു. സംഭവത്തില്‍ മൂവാറ്റുപുഴ ഡിവൈഎസ്പി നേരിട്ട് ഹാജരായി രേഖാമൂലം വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. 

ഫെബ്രുവരി 19-ന് നേരിട്ട് ഹാജരാകാനാണ് ഡിവൈഎസ്പിക്ക് കോടതി നിർദേശം നൽകിയത്. പൊലീസ് സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവിട്ടിട്ടും സുരക്ഷ ലഭിക്കുന്നില്ലെന്നും, പള്ളിയുടെ സുരക്ഷാചുമതല സിആർപിഎഫിനെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് റമ്പാന്‍ തോമസ് പോള്‍ ഹൈക്കോടതിയെ സമീപിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാന യാത്രയ്ക്ക് ചെലവേറും; എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി ഇന്‍ഡിഗോയും

ഗണേഷ് കുമാറിന് തിരിച്ചടി; പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടു

ഇടുക്കിയിലെ പട്ടയ ഭൂമിയിലെ നിർമാണ നിരോധനം നീക്കി

ഗൂഗിള്‍ മാപ്പ് നോക്കി വാഹനമോടിച്ചു, കാര്‍ നേരെ സെക്രട്ടേറിയറ്റിലേക്ക്, യുവാക്കള്‍ പിടിയില്‍

വന്യജീവി ആക്രമണം: മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ, സഹായത്തുക വര്‍ധിപ്പിച്ച് സര്‍ക്കാര്‍

SCROLL FOR NEXT