തിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട അവലോകനയോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയിരുന്ന പ്രതിദിന വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ പതിദിന വാര്‍ത്താസമ്മേളനം അതേപടി ഇനിയുണ്ടായേക്കില്ല. കാര്യമായ പ്രഖ്യാപനങ്ങളുണ്ടെങ്കില്‍മാത്രം വാര്‍ത്താ സമ്മേളനം മതിയെന്നാണ് ആലോചന.
അതല്ലെങ്കില്‍ ഇടവിട്ടുള്ള ദിവസങ്ങളിലോ മന്ത്രിസഭായോഗം നടക്കുന്ന ബുധനാഴ്ചകളിലോ വാര്‍ത്താ സമ്മേളനം മതിയെന്ന ഉപദേശവുമുണ്ട്. കോവിഡ് നിയന്ത്രണവിധേയമായ ഘട്ടത്തില്‍ വാര്‍ത്താ സമ്മേളനം ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു. പിന്നീട് പുനരാരംഭിച്ചു. സ്പ്രിംക്ലര്‍ ഡേറ്റാ വിവാദം അടക്കമുള്ള വിഷയങ്ങളില്‍നിന്ന് ഒളിച്ചോടാനാണ് വാര്‍ത്താ സമ്മേളനം ഉപേക്ഷിച്ചതെന്ന് അന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
പ്രവാസികളുടെ വരവുതുടരുന്നതിനാല്‍ ജൂലായ് പകുതിവരെ രോഗവ്യാപനത്തോത് ഉയരുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ലോക്ഡൗണ്‍ ഇളവുകള്‍ നിലവില്‍വരുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നടപടികള്‍ സ്വീകരിക്കുകയുംചെയ്ത സാഹചര്യത്തില്‍ പ്രതിദിന വാര്‍ത്താ സമ്മേളനത്തിന് പ്രസക്തിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിലയിരുത്തല്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates