Kerala

കോവിഡ് 19: അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു; മരിച്ചത് തൊടുപുഴ സ്വദേശി 

തൊടുപുഴ സ്വദേശി തങ്കച്ചൻ ഇഞ്ചനാട്ട് ആണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: കോവിഡ് ബാധയെത്തിടർന്ന് അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു. തൊടുപുഴ സ്വദേശി തങ്കച്ചൻ ഇഞ്ചനാട്ട് ആണ് മരിച്ചത്. അമേരിക്കയിൽ ഇന്നലെ മാത്രം ആയിരത്തിലധികം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ കോവിഡ് മരണം 8450 കവിഞ്ഞു. 

ലോകത്ത് കോവിഡ് രോ​ഗ ബാധിതരുടെ എണ്ണം 12 ലക്ഷം കവിഞ്ഞിരിക്കുകയാണ്. 64,667 പേരാണ് ലോകത്താകമാനം മരിച്ചത്. കോവിഡ് രോ​ഗകളുടെ എണ്ണം ഏറ്റവും കൂടുതൽ അമേരിക്കയിലാണ് റിപ്പോർട്ട് ചെയ്യുന്നത്. 3,11,000ത്തിലധികം പേരാണ് കോവിഡ് ബാധിതർ. 

കൊവിഡ് പ്രതിസന്ധി തരണം ചെയ്യാൻ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ നടന്നു വരികയാണെന്ന് പ്രസിഡന്‍റ് ട്രംപ് അറിയിച്ചു. "വരും ആഴ്ചകളാണ് ഏറ്റവും സങ്കീർണ്ണം. നിരവധി മരണങ്ങൾക്ക് സാധ്യതയുണ്ട്. പ്രതിരോധ നടപടികൾ വഴി മരണസംഖ്യ കുറച്ചു കൊണ്ടു വരാനുള്ള ശ്രമത്തിലാണ്", ട്രംപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT