Kerala

കോവിഡ് പേടിയിൽ കുഞ്ഞിനെ തൊടാതെ നാട്ടുകാർ, നാടോടി ബാലികയെ ചേർത്തണച്ച് തഹസിൽദാർ; വൈറൽ

മുംബൈയിൽ നിന്ന് നേത്രാവതി എക്‌സ്പ്രസിൽ തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിൽ എത്തിയ കുഞ്ഞിനാണ് തഹസിൽദാർ തുണയായത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തെരുവിൽ ഒറ്റപ്പെട്ട കുഞ്ഞിനെ നെഞ്ചോട് ചേർത്ത് നടന്നുനീങ്ങുന്ന തഹസിൽദാർ ബാലസുബ്രഹ്മണ്യത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. മുംബൈയിൽ നിന്ന് നേത്രാവതി എക്‌സ്പ്രസിൽ തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിൽ എത്തിയ കുഞ്ഞിനാണ് തഹസിൽദാർ തുണയായത്.

നാടോടി സ്ത്രീയും കുഞ്ഞും കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം ഏഴരയോടെയാണ് റെയിൽവേ സ്റ്റേഷനിലെത്തിയത്. രാത്രി ഒൻപതുമണി കഴിഞ്ഞും ഇരുവരും സ്റ്റേഷനു മുന്നിലിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അധികൃതരെത്തി വിവരങ്ങൾ തിരക്കിയത്. പരസ്പര വിരുദ്ധമായ മറുപടികളാണ് സ്ത്രീയിൽ നിന്നു ലഭിച്ചത്. ഹിന്ദിയിലാണ് ഇവർ സംസാരിച്ചത്.

കോവിഡ് പരിശോധന നടത്താനായി സ്ത്രീയെ ജനറൽ ആശുപത്രിയിലേക്ക്  മാറ്റിയപ്പോൾ കുഞ്ഞ് ഒറ്റപ്പെട്ടുപോവുകയായിരുന്നു. മുംബെയിൽ നിന്ന് എത്തിയതിനാൽ കോവിഡ് പേടിച്ച് കുഞ്ഞിനെ ആരും എടുക്കാൻ തയ്യാറായില്ല. ഒടുവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന തഹസിൽദാർ ബാലസുബ്രമണ്യം കുഞ്ഞിനെ എടുത്ത് ശിശുക്ഷേമ സമിതിയിൽ എത്തിച്ചു.

നാഷനൽ ഹൈവേ വിഭാഗത്തിലെ തഹസിൽദാറായ ബാലസുബ്രഹ്മണ്യം പന്തളം സ്വദേശിയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

മനോജ് കെ ജയൻ്റെയും ഉ‍ർവശിയുടെയും മകൾ തേജലക്ഷ്മി ഇനി നായിക, ഒപ്പം ശ്രീനാഥ് ഭാസിയും; 'പ്രിയതമൻ' ഒരുങ്ങുന്നു

'അവൻ നേരിടുന്ന വെല്ലുവിളികൾക്കായി സ്വയം എജ്യുക്കേറ്റ് ചെയ്യുകയാണ് ഇപ്പോൾ'; എഡിഎച്ച്ഡി ഉള്ള കുട്ടിയോട് മാതാപിതാക്കൾ എങ്ങനെ പെരുമാറണം?

ബിജു മാത്യൂസ് പാലാ നഗരസഭ വൈസ് ചെയര്‍പേഴ്സന്‍; ഇടത് പിന്തുണയില്‍ കോണ്‍ഗ്രസ് വിമതന് വിജയം

VHSE, ITI യോഗ്യതയുണ്ടോ? കൊച്ചിൻ ഷിപ്പ്‌യാർഡിൽ 210 ഒഴിവുകൾ; കേരളത്തിൽ താമസിക്കുന്നവർക്ക് അവസരം !