കേസില്‍ അറസ്റ്റിലായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍ 
Kerala

കോവിഡ് ബാധിച്ച യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി

കോവിഡ് ബാധിച്ച യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് ബാധിച്ച യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

സംസ്ഥാന പൊലീസ് മേധാവിയും ആരോഗ്യ വകുപ്പ് സെക്രട്ടറിയും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. 

108 ആംബുലന്‍സിലെ ഡ്രൈവറാണ് പീഡനം നടത്തിയത്. കോവിഡ് രോഗിക്കൊപ്പം ആംബുലന്‍സില്‍ ആരോഗ്യ പ്രവര്‍ത്തകരാരും ഉണ്ടായിരുന്നില്ല. ഡ്രൈവര്‍ നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ ഒരു മണിയോടെ ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്തിരിക്കുന്ന സ്ഥലത്തിനു സമീപം ആളൊഴിഞ്ഞ പ്രദേശത്താണ് യുവതി പീഡനത്തിന് ഇരയായത്.

കോഴഞ്ചേരിയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നതിനിടയിലാണ് സംഭവം. രണ്ടു യുവതികളാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. ഒരാളെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇറക്കാന്‍ ആയിരുന്നു നിര്‍ദേശം. ഇതനുസരിച്ച് ഒരു യുവതിയെ ആശുപത്രിയിലിറക്കിയ നൗഫല്‍ പീഡനത്തിനിരയായ യുവതിയുമായി കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് പോയി. വഴിമധ്യേ ആണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

ചികിത്സാ കേന്ദ്രത്തിലെത്തിയ ശേഷം യുവതി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. യുവതിയെ ഇന്ന് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും. പിടിയിലായ നൗഫലിലെ പ്രത്യേക മുറിയില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

ആംബുലന്‍സ് ഡ്രൈവര്‍മാരുടെ പ്രവര്‍ത്തനം നിരീക്ഷിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് സംസ്ഥാന ംപാലീസ് മേധാവിക്ക് മുന്‍പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സര്‍വീസ് നടത്തുന്ന ആംബുലന്‍സുകള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് അന്ന് ഉത്തരവ് നല്‍കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

'ഇത് ചെറിയ വേദന ആയിരുന്നില്ല, ഓരോ ദിവസവും വെല്ലുവിളി നിറഞ്ഞത്'; ആശുപത്രിവാസത്തെക്കുറിച്ച് നടി റോഷ്ന

പുതിയ മൺചട്ടി വാങ്ങിയോ? എളുപ്പത്തിൽ മയക്കി എടുക്കാം

മുളപ്പിച്ച ധാന്യങ്ങൾ 'പച്ച'യ്ക്ക് കഴിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമാണോ?

SCROLL FOR NEXT