Kerala

കോവിഡ്‌ ബാധിച്ച്‌ തിരൂർ സ്വദേശി ജിദ്ദയിൽ മരിച്ചു

മലപ്പുറം തിരൂർ ചെമ്പ്ര ചെറിയേടത്ത് ഹുസൈൻആണ് സൗദിയിലെ  ജിദ്ദയിൽ മരിച്ചത്‌

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം  : കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി ​ഗൾഫിൽ മരിച്ചു.  മലപ്പുറം തിരൂർ ചെമ്പ്ര ചെറിയേടത്ത് ഹുസൈൻ ആണ് സൗദിയിലെ  ജിദ്ദയിൽ മരിച്ചത്‌. 61 വയസ്സായിരുന്നു.

ജിദ്ദ സൂഖുൽ ഗുറാബിൽ അമൂദി ഇലക്ട്രിക്കൽസിൽ ജോലിചെയ്തിരുന്ന  ഹുസൈനെ  കടുത്ത പനിയും ശ്വാസതടസ്സവും ബാധിച്ച്  ജൂൺ രണ്ടിനാണ് ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു.

പാലക്കൽ ബീക്കുട്ടിയാണ് ഉമ്മ, ഭാര്യ: സുലൈഖ. കോവിഡ്‌ പ്രോട്ടോകോൾ പാലിച്ച്‌ മൃതദേഹം സൗദിയിൽ മറവ്‌ ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: പ്രതിപക്ഷ മാർച്ചിന് നേതൃത്വം നൽകി രാഹുൽ

സിക്സോട് സിക്സ്! ടി20യിൽ‌ വിൻഡീസിന് ലോക റെക്കോർഡ്

മോഷ്ടിച്ച ബൈക്കുമായി വന്ന് പൊലീസിനോട് വഴി ചോദിച്ചു; ഇതരസംസ്ഥാനക്കാരൻ പിടിയിൽ

ധൈര്യം തന്നത് മമ്മൂക്ക; തൃശ്ശൂര്‍ വരെ പോകാനിറങ്ങി, ഇന്ത്യ മൊത്തം കറങ്ങി വന്നു; യാത്രാനുഭവം പങ്കിട്ട് അനൂപ് മേനോന്‍

ബിജെപി മുന്‍ എംഎല്‍എയെ ഗ്രാമീണര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; അക്രമം ക്രഷര്‍ യൂണിറ്റ് തുറക്കാനുള്ള നീക്കത്തിനിടെ