Kerala

കോവിഡ് ബാധിതന്‍ ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ച സംഭവം : മുഖ്യമന്ത്രി വിശദീകരണം തേടി

കൊറോണ ബാധിച്ച വിദേശി രാജ്യം വിടാന്‍ ശ്രമിച്ച സംഭവത്തില്‍ റിസോര്‍ട്ട് ഉടമയ്ക്ക് വീഴ്ച പറ്റിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കോവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍ നെടുമ്പാശ്ശേരി വഴി രാജ്യത്തിന് വെളിയില്‍ കടക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം തേടി. വിവിധ വകുപ്പുകളോടാണ് മുഖ്യമന്ത്രി വിശദീകരണം ചോദിച്ചത്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കര്‍ശന ജാഗ്രത നിലനില്‍ക്കെ, രോഗി എങ്ങനെ ഹോട്ടലില്‍ നിന്നും കടന്ന് കൊച്ചി വിമാനത്താവളത്തിലെത്തി എന്നതു സംബന്ധിച്ചാണ് മുഖ്യമന്ത്രി വിശദീകരണം തേടിയത്. 

കൊവിഡ് രോഗബാധ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനും ഭാര്യയും അടക്കമുള്ള 19 അംഗ യൂറോപ്യന്‍ സംഘമാണ് രാവിലെ നെടുമ്പാശ്ശേരിയില്‍ നിന്നും ദുബായിലേക്ക് പോകാന്‍ ശ്രമിച്ചത്. ദുബായ് എമിറേറ്റ്‌സ് വിമാനം വഴി ദുബായിലേക്ക് കടക്കാനാണ് ഇയാള്‍ ശ്രമിച്ചത്. വിമാനത്താവളത്തിലെ പരിശോധനകള്‍ എല്ലാം പൂര്‍ത്തിയാക്കിയാണ് ഇയാള്‍ വിമാനത്തില്‍ കയറിയത്. 160 വിദേശികള്‍ അടക്കം 270 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 

കൊറോണ ബാധിച്ച വിദേശി രാജ്യം വിടാന്‍ ശ്രമിച്ച സംഭവത്തില്‍ റിസോര്‍ട്ട് ഉടമയ്ക്ക് വീഴ്ച പറ്റിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. ഇന്നലെ വൈകുന്നേരമാണ് കൊറോണ പോസിറ്റീവ് ആണെന്ന പരിശോധനഫലം ലഭിച്ചത്. റിസള്‍ട്ട് വന്നപ്പോള്‍ തന്നെ റിസോര്‍ട്ട് ഉടമയെ ബന്ധപ്പെട്ടിരുന്നു. നിരീക്ഷണത്തിനുള്ള സമയം കഴിയും വരെ ആരേയും പുറത്തുവിടരുതെന്ന് നിര്‍ദേശിച്ചിരുന്നതായും മന്ത്രി പറഞ്ഞു.

രാത്രി പത്ത് മണിയോടെയാണ് വിദേശികളുടെ സംഘം പുറത്തേക്ക് പോയത് എന്നാണ് വിവരം. ഉടന്‍തന്നെ വിവരം എല്ലായിടത്തേക്കും നല്‍കി. വിമാനത്തിനുള്ളില്‍ വെച്ചാണ് ഇയാളെ പിടിച്ചത്. ബ്രിട്ടീഷ് പൗരനേയും ഭാര്യയേയും ആശുപത്രിയിലെ ഐസോലേഷനിലേക്ക് മാറ്റി. ബാക്കിയുള്ള 17പേരെ നിരീക്ഷണത്തിലാക്കാന്‍ കളക്ടര്‍ക്ക് നിര്‍ദേശം കൊടുത്തിട്ടുണ്ട്.  കൂടുതല്‍ കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന്  മന്ത്രി വിശദീകരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

കണ്ണൂരിനെ നടുക്കി വാഹനാപകടം; പൊലിഞ്ഞത് കുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേര്‍

ഇടതുമുന്നണി തുടര്‍ഭരണം നേടും, ഒരാശങ്കയുമില്ല; പിണറായിയുടേത് കരുത്തുറ്റ നേത്യത്വം; ടി പി രാമകൃഷ്ണന്‍

'ഹൈദരാബാദിനെ പൂട്ടിക്കെട്ടി'; അംഗ്കൃഷിന് അർധ സെഞ്ച്വറി, കൊൽക്കത്തയ്ക്ക് 7 വിക്കറ്റ് ജയം

റിട്ടയര്‍മെന്റ് ലൈഫ് അടിച്ചുപൊളിക്കാം!, മാസം 20,000 രൂപ പെന്‍ഷന്‍; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം

SCROLL FOR NEXT