Kerala

കോവിഡ് മാനദണ്ഡം ലംഘിച്ചു; സിപിഎം എംഎല്‍എയ്‌ക്കെതിരെ കേസ്

എംഎല്‍എ പങ്കെടുത്ത മുതുവിളയിലെ ഡിവൈഎഫ്‌ഐ പരിപാടിയില്‍ നിയമലംഘനമുണ്ടായെന്ന ഹര്‍ജിയിലാണ് നടപടി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് മാനദണ്ഡം ലംഘിച്ച ഡി കെ മുരളി എംഎല്‍എക്കെതിരെ കേസെടുത്തു. കോടതി നിര്‍ദേശപ്രകാരമാണ് പാങ്ങോട് പൊലീസ് കേസെടുത്തത്. എംഎല്‍എ പങ്കെടുത്ത മുതുവിളയിലെ ഡിവൈഎഫ്‌ഐ പരിപാടിയില്‍ നിയമലംഘനമുണ്ടായെന്ന ഹര്‍ജിയിലാണ് നടപടി. കേസില്‍ ഡിവൈഎഫ്‌ഐ നേതാക്കളും പ്രതികളാകും

സംസ്ഥാനത്ത് സമ്പര്‍ക്കരോഗികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. ഇന്ന്  506 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് ഉച്ചവരെയുള്ള കണക്കുകളാണ്. ഇതില്‍ 375 പേര്‍ സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതരായത്. 29 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 31 പേര്‍ വിദേശത്ത് നിന്ന് വന്നവരും 40 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 37 ആരോഗ്യപ്രവര്‍ത്തര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന