Kerala

ക്രിസ്മസ് പരീക്ഷ: തിയ്യതി തീരുമാനിച്ചു

ഹൈസ്‌കൂള്‍ ക്ലാസില്‍ ഡിസംബര്‍ 11 ന് ആരംഭിച്ച് 20 ന് അവസാനിക്കും. അതോടൊപ്പം തന്നെ ഹയര്‍സെക്കന്‍ഡറി ക്ലാസുകളിലെ പരീക്ഷകളും 11 മുതല്‍ 20 വരെയായിരിക്കും നടത്തുക

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : വിവിധ ക്ലാസ്സുകളിലെ ഈ വര്‍ഷത്തെ ക്രിസ്മസ് പരീക്ഷ തീയതി തീരുമാനിച്ചു. എല്‍പി, യുപി ക്ലാസുകളിലെ പരീക്ഷകള്‍ 12നു ആരംഭിക്കും. ഹൈസ്‌കൂള്‍ ക്ലാസില്‍ ഡിസംബര്‍ 11 ന് ആരംഭിച്ച് 20 ന് അവസാനിക്കും. അതോടൊപ്പം തന്നെ ഹയര്‍സെക്കന്‍ഡറി ക്ലാസുകളിലെ പരീക്ഷകളും 11 മുതല്‍ 20 വരെയായിരിക്കും നടത്തുക.

ഫെബ്രുവരി 19 മുതല്‍ 27 വരെയായിരിക്കും എസ്എസ്എല്‍സി മോഡല്‍ പരീക്ഷ. ഐടി പ്രാക്ടിക്കല്‍ ഫെബ്രുവരി 28 ന് ആരംഭിച്ച് മാര്‍ച്ച് എട്ടിന് അവസാനിക്കും. മാര്‍ച്ച് 13 മുതല്‍ 27 വരെയാണ് എസ്എസ്എല്‍സി പരീക്ഷ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT