Kerala

ക്വട്ടേഷന്‍ കൊടുക്കുന്ന പണി പാര്‍ട്ടിക്കില്ല; ശുഹൈബ് വധം കണ്ണൂര്‍ ജില്ലാ കമ്മറ്റി അന്വേഷിക്കുമെന്ന് കോടിയേരി

കുറ്റക്കാര്‍ ആരായാലും പാര്‍ട്ടി സംരക്ഷിക്കില്ല. ക്വട്ടേഷന്‍ കൊടുക്കുന്ന പരിപാടി പാര്‍ട്ടിക്കില്ലെന്നും കേടിയേരി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: എടയന്നൂരിലെ കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം സിപിഎം ജില്ലാ കമ്മറ്റി അന്വേഷിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കോടിയേി പറഞ്ഞു

കുറ്റക്കാര്‍ ആരായാലും പാര്‍ട്ടി സംരക്ഷിക്കില്ല. ക്വട്ടേഷന്‍ കൊടുക്കുന്ന പരിപാടി പാര്‍ട്ടിക്കില്ലെന്നും കേടിയേരി കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ പങ്കെടുക്കാത്ത കോണ്‍ഗ്രസ് നേതാക്കളുടെ നടപടി സമാധാനം ആഗ്രഹിക്കുന്നവര്‍ക്കുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷനേതാവുമായി ആലോചിച്ചാണ് ഇന്ന സമാധാനയോഗം വിളിച്ചതെന്നും കോടിയേരി പറഞ്ഞു. കോണ്‍ഗ്രസിലെ നേതാക്കള്‍ക്കിടയിലുള്ള ഗ്രൂപ്പ് തര്‍ക്കമാണ് യോഗം ബഹിഷ്‌കരിക്കാന്‍ ഇടയാക്കിയതെന്നും കോടിയേരി പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

ധർമ്മടത്ത് മൂന്നാമൂഴം തേടി : പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

സുധാകരന് സീറ്റില്ല?; ബിജെപിയിലും അനിശ്ചിതത്വം, ഇറാനോട് കടുപ്പിച്ച് ഖത്തര്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT