തിരുവനന്തപുരം : സംസ്ഥാന സര്ക്കാര് ബജറ്റില് പുതിയ ആരോഗ്യ ഇന്ഷുറന്സ് പദ്ധതി പ്രഖ്യാപിച്ചു. പദ്ധതി വഴി 42 ലക്ഷം കുടുംബങ്ങള്ക്ക് ഇന്ഷുറന്സ് പരിരക്ഷ ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു. പദ്ധതി മെയ് മാസത്തോടെ ആരംഭിക്കും. അഞ്ച് ലക്ഷം രൂപ വരെ സര്ക്കാര് നേരിട്ട് ലഭിക്കും. ഒരു ലക്ഷം രൂപ ഇന്ഷുറന്സ് കമ്പനികള് നല്കും.
കാരുണ്യ-ആര്ബിവൈ പദ്ധതികള് സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 20 ലക്ഷം പേര്ക്ക് പണമടച്ച് പദ്ധതിയില് അംഗമാകാം. കേന്ദ്രസര്ക്കാര് നടപ്പാക്കിയ ആയുഷ്മാന് ഭാരത് പദ്ധതിയുടെ ക്രെഡിറ്റ് കേന്ദ്രസര്ക്കാരിനും
സംസ്ഥാനങ്ങള്ക്ക് ബാധ്യതയുമാണെന്നും മന്ത്രി പറഞ്ഞു. എൻഡോസൾഫാൻ ഇരകൾക്ക് 20 കോടിയും വകയിരുത്തി.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ ആശുപത്രികളാക്കും. ഉച്ചയ്ക്കുശേഷവും ഒപി ലാബും ഒപിയും സ്ഥാപിക്കും. എല്ലാ മെഡിക്കൽ കോളജുകളിലും ഓങ്കോളജിസ്റ്റുകളെ നിയമിക്കും. ലോട്ടറി വരുമാനവും പദ്ധതിക്കായി ഉപയോഗിക്കും. ഓരോ പഞ്ചായത്തിലും ആരോഗ്യസേനയെ നിയമിക്കും. 200 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
ക്ഷേമപെന്ഷന് 100 രൂപ വര്ധിപ്പിച്ചു. 1100 രൂപയായിരുന്നത് 1200 രൂപയാക്കി ഉയര്ത്തി. പെന്ഷനുകള്ക്കായി 7533 കോടി രൂപ ചെലവ് വരുമെന്ന് മന്ത്രി പറഞ്ഞു. ഈ സര്ക്കാര് അധികാരത്തില് വരുമ്പോള് പെന്ഷന് 500 രൂപയായിരുന്നു. ഇത് ഇരട്ടിയിലേറെയായി വര്ധിപ്പിച്ചതായും തോമസ് ഐസക്ക് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates