Kerala

കർദിനാളിനെതിരേ വ്യാജരേഖ ചമച്ചു; ബിഷപ് ജേക്കബ് മനത്തോടത്തിനെതിരെ കേസ് 

കേസില്‍ രണ്ടാം പ്രതിയാണ് മാര്‍ ജേക്കബ് മനത്തോടത്ത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിക്കെതിരേ വ്യാജരേഖ ചമച്ചുവെന്ന പരാതിയിൽ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തിനെതിരെ കേസെടുത്തു. കേസില്‍ രണ്ടാം പ്രതിയാണ് മാര്‍ ജേക്കബ് മനത്തോടത്ത്. ഫാ.പോള്‍ തേലക്കാടിനെതിരെ കഴിഞ്ഞദിവസം കേസ് എടുത്തിരുന്നു.

മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അഴിമതിക്കാരനാക്കി അപമാനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് സഭ നല്‍കിയ പരാതിയിലാണ് നടപടി. വ്യാജരേഖയുടെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയതെന്നാണ് സഭാ നേതൃത്വത്തിന്റെ വിശദീകരണം. 

ജോര്‍ജ് ആലഞ്ചേരിയുടെ പേരില്‍ വ്യാജ ബാങ്ക് സ്റ്റേറ്റുമെന്റുകള്‍ തയാറാക്കി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് പോള്‍ തേലക്കാട്ടിനെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇക്കഴിഞ്ഞ ജനുവരി ഏഴിന് കാക്കനാട് സെയ്‌ന്റ് തോമസ് മൗണ്ടിൽ ആരംഭിച്ച, സിറോ മലബാർ സഭാ സിനഡിൽ കർദിനാളിന്റെ പേരിലുള്ള വ്യാജ ബാങ്ക് അക്കൗണ്ട് രേഖകൾ സമർപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. മാർച്ച് എട്ടിനാണ് പ്രഥമവിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വ്യാജരേഖ ചമയ്ക്കലുമായി ബന്ധപ്പെട്ട ഐ.പി.സി. 468, 471, 34 വകുപ്പുകൾ പ്രകാരമാണ് കേസ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT