Kerala

ഗര്‍ഭിണിയായിരിക്കെ ഉപേക്ഷിച്ചുപോയ ഭര്‍ത്താവിനെ കണ്ടെത്താന്‍ സഹായവുമായി ആര്‍ഡിഒ; കോണ്‍വെന്റിലേക്ക് മാറില്ലെന്ന് യുവതി

ഒറ്റമുറിയില്‍ കഴിയുന്ന ബേബിയെ കോണ്‍വെന്റിലേക്ക് മാറ്റി താമസിപ്പിക്കാമെന്ന് ആര്‍ഡിഒ പറഞ്ഞെങ്കിലും തനിക്ക് ഭര്‍തൃവീട്ടില്‍ തന്നെ കഴിയാനാണ് താല്‍പ്പര്യമെന്ന് ബേബി

Author : സമകാലിക മലയാളം ഡെസ്ക്


കാസര്‍കോട് : വിവാഹം കഴിഞ്ഞ് രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഉപേക്ഷിച്ചു പോയ ഭര്‍ത്താവിനെ ഫേസ് ബുക്കില്‍ കണ്ടെത്തിയ യുവതിക്ക് സഹായവുമായി  കാഞ്ഞങ്ങാട് ആര്‍.ഡി.ഒ. സി.ബിജു വെള്ളരിക്കുണ്ട് സി.ഐ. എം.സുനില്‍ കുമാര്‍ എന്നിവര്‍ യുവതിയുടെ വീട്ടിലെത്തി വിവരങ്ങള്‍ ആരാഞ്ഞു. ഭര്‍ത്താവിനെ തിരിച്ചു കിട്ടാന്‍ യുവതി പോലീസിന്റെയും നാട്ടുകാരുടെയും സഹായം തേടിയിരുന്നു. ഒന്‍പതു മാസമായി ഭര്‍തൃവീട്ടില്‍ ഭര്‍ത്താവിന്റെയോ ഭതൃവീട്ടുകാരുടെയോ സഹായമോ പരിചരണമില്ലാതെ രണ്ട് പിഞ്ചു കുഞ്ഞുങ്ങളുമായി ദുരിത പൂര്‍ണ്ണമായ ജീവിതമാണ് യുവതി നയിക്കുന്നത്. 

എനിക്കും മക്കള്‍ക്കും മറ്റാരുമില്ല ഒന്‍പത് മാസമായി തുടരുന്ന ജീവിത കഷ്ട്ടപ്പാടുകള്‍ ആര്‍.ഡി.ഒയ്ക്ക് മുന്നില്‍ വിവരിച്ച് ബേബി വിതുമ്പി. ഭര്‍ത്താവിനെ ഉടന്‍ കണ്ടെത്താമെന്ന് ആര്‍ഡിഒയും സിഐയും ബേബിക്ക് ഉറപ്പ് നല്‍കി. കാണാതായ ഭര്‍ത്താവിനെ ഫേസ്ബുക്കില്‍ കണ്ടെത്തി പൊതുസമൂഹം ചര്‍ച്ച ചെയ്യ്ത വെളളരിക്കുണ്ട് പുന്നക്കുന്നിലെ ദീപു ഫിലിപ്പിന്റെ ഭാര്യ ബേബിയെയും മക്കളെയും കാണാന്‍ ബുധനാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് കാഞ്ഞങ്ങാട് ആര്‍ഡിഒ സി ബിജു എത്തിയത്. പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയെയും എട്ടു വയസുള്ള മകനെയും ഒരു വയസ് തികയാത്ത കൈക്കുഞ്ഞിനെയും ഉപേക്ഷിച്ച്  ഒമ്പതു മാസം മുന്‍പ് മുങ്ങിയ ദീപു ഫിലിപ്പിനെ കഴിഞ്ഞ ദിവസമാണ് അയല്‍വാസിയുടെ മൊബൈല്‍ ഫോണിലെ ഫേസ്ബുക്കില്‍ ബേബി കണ്ടെത്തിയത്.

ഒറ്റമുറിയില്‍ കഴിയുന്ന ബേബിയെ കോണ്‍വെന്റിലേക്ക് മാറ്റി താമസിപ്പിക്കാമെന്ന് ആര്‍ഡിഒ പറഞ്ഞെങ്കിലും തനിക്ക് ഭര്‍തൃവീട്ടില്‍ തന്നെ കഴിയാനാണ് താല്‍പ്പര്യമെന്ന് ബേബി അറിയിച്ചതോടെ എല്ലാ സംരക്ഷണവും നല്‍കാന്‍ ആര്‍ഡിഒ കൂടെയുണ്ടായിരുന്ന വെളളരിക്കുണ്ട് സിഐ എം സുനില്‍കുമാറിന് നിര്‍ദ്ദേശം നല്‍കി. തന്റെ കുഞ്ഞുങ്ങളുടെ പിതാവിനെ ശിക്ഷിക്കരുതെന്നും ഒരുമിച്ച് ജീവിക്കാനുള്ള അവസരം ഒരുക്കിത്തരണമെന്നും ബേബി ആര്‍ഡിഒയോടും സിഐയോടും അഭ്യര്‍ത്ഥിച്ചു. 

ഇതിന്റെ അടിസ്ഥാനത്തില്‍ ദീപുവിനെ അടിയന്തിരമായി കണ്ടെത്താനും ഒന്നിച്ച് താമസിക്കാനുമുള്ള സൗകര്യം ഒരുക്കാനും ആര്‍ഡിഒ സിഐയോട് നിര്‍ദ്ദേശിച്ചു. ഇവര്‍ക്കൊപ്പം താമസിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ സ്ത്രീപീഡനത്തിന് ദീപുവിന്റെ പേരില്‍ കേസെടുക്കാനും ആര്‍ഡിഒ ആവശ്യപ്പെട്ടു. വാര്‍ത്ത കണ്ടതിനെ തുടര്‍ന്ന് നിരവധി സുമനസുകള്‍ ബേബിക്ക് സഹായവുമായി രംഗത്ത് വരുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു