Kerala

ഗീതു മോഹന്‍ദാസിനെ വിസ്തരിച്ചത് മണിക്കൂറുകള്‍; കുഞ്ചാക്കോ ബോബനെയും സംയുക്തയെയും പിന്നീട് വിസ്തരിക്കും 

നടിയെ ആക്രമിച്ച കേസില്‍ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ള സാക്ഷികളുടെ വിസ്താരം തുടരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  നടിയെ ആക്രമിച്ച കേസില്‍ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ള സാക്ഷികളുടെ വിസ്താരം തുടരുന്നു. ഗീതുമോഹന്‍ദാസിന്റെ സാക്ഷി വിസ്താരം പൂര്‍ത്തിയായി. കുഞ്ചാക്കോ ബോബന്റെ സാക്ഷി വിസ്താരം അടുത്തമാസം നാലിന് നടക്കും. 

നിര്‍ണായക സാക്ഷികളുടെ വിസ്താരമാണ് വിചാരണ കോടതിയില്‍ നടക്കുന്നത്. ഇന്ന് രാവിലെ തന്നെ സാക്ഷി വിസ്താരത്തിനായി സംയുക്ത വര്‍മയും ഗീതു മോഹന്‍ദാസും എത്തിയിരുന്നു. നടന്‍ കുഞ്ചാക്കോ ബോബന്‍ ഇന്നാണ് ഹാജരാകേണ്ടിയിരുന്നതെങ്കിലും എത്തിയില്ല. മഞ്ജു വാര്യരുടെ അടുത്ത സുഹൃത്തുക്കള്‍ എന്ന നിലയില്‍ ഇരയാക്കപ്പെട്ട നടിയും ദിലീപും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ ഇവര്‍ക്കറിയാമെന്നതിനാലാണ് പ്രോസിക്യൂഷന്‍ സാക്ഷി പട്ടികയില്‍ ഇവരെ ഉള്‍പ്പെടുത്തിയത്. പ്രധാന സാക്ഷികളെ വിസ്തരിക്കുന്ന ദിവസങ്ങളിലെല്ലാം തന്നെ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരാകുന്നുണ്ട്.

കഴിഞ്ഞ ദിവസം കേസിലെ മുഖ്യ സാക്ഷികളില്‍ ഒരാളായ നടി മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം പ്രത്യേക കോടതിയില്‍ നടന്നിരുന്നു. രാവിലെ രാവിലെ പതിനൊന്നു മണിക്കു തുടങ്ങിയ മഞ്ജുവിന്റെ വിസ്താരം വൈകിട്ട് ആറര വരെ നീണ്ടു.

നടന്‍ സിദ്ദിഖ്, ബിന്ദു പണിക്കര്‍, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എന്നിവരുടെ സാക്ഷി വിസ്താരം പിന്നീട് നടക്കും. ഗൂഢാലോചനയിലെ മുഖ്യ പ്രതി ദിലീപ് അടക്കമുള്ള പ്രതികളും സാക്ഷി വിസ്താരത്തിനായി കോടതിയില്‍ ഹാജരായിരുന്നു.ഗായിക റിമി ടോമിയുടെ വിസ്താരം അടുത്ത ദിവസം നടക്കും. 

നടന്‍ ദിലീപ് നല്‍കിയ ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് കേസ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭരതം' ഞങ്ങളുടെ കുടുംബകഥയല്ല, ചേട്ടനും ശ്രീക്കുട്ടനും വലിയ സ്‌നേഹത്തിലായിരുന്നു; തുറന്നു പറഞ്ഞ് കെ ഓമനക്കുട്ടി

നെയ്യ് ദീർഘകാലം കേടാകാതെ സൂക്ഷിക്കാൻ ഇങ്ങനൊന്ന് പരീക്ഷിച്ചു നോക്കൂ

ഒലിച്ചുപോയത് 1.13 ലക്ഷം കോടി രൂപ; ഏഴ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്; പൊള്ളി എയര്‍ടെലും റിലയന്‍സും

വിനീത് ശ്രീനിവാസൻ ചിത്രം 'ചടങ്ങ്' തുടങ്ങി; പ്രധാന വേഷത്തില്‍ സുരേഷ് കൃഷ്ണയും

ബന്ധുവീട് കുത്തിത്തുറന്ന് അഞ്ച് പവൻ കവർന്നു; സ്വർണം വിറ്റ് ഐഫോൺ വാങ്ങിയ യുവാവ് റിമാൻഡിൽ