Kerala

ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് കാനം

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്ന് കാനം രാജേന്ദ്രന്‍.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രതികളെ പിടിച്ചത് കേരളാ പോലീസിന്റെ കഴിവാണെന്ന് എല്ലാവര്‍ക്കും അംഗീകരിക്കേണ്ടി വരും. എന്നാല്‍ പ്രതികളെ പിടികൂടുന്നതിനേക്കാള്‍ ഉപരി ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നാണ് ജനങ്ങളുടെ ആവശ്യം. പോലീസും സര്‍ക്കാരും അതിനായി ശ്രമിക്കണമെന്നും കാനം ആവശ്യപ്പെട്ടു.
ഒന്നോ രണ്ടോ ഡ്രൈവര്‍മാര്‍ വിചാരിച്ചാല്‍ നടക്കുന്ന സംഭവമല്ലിത്. കേരളത്തെ നടുക്കിയ സംഭവമാണിതെന്നും അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ചതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കാനം രാജേന്ദ്രന്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു; 200 രൂപയിലേറെ കുറഞ്ഞു

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്