Kerala

ഗെയ്ല്‍  സമരം തുടരുമോ; സമരസമിതിയുടെ തീരുമാനം ഇന്ന്

സമരം തുടരണമോ എന്ന കാര്യത്തില്‍ സമരസമിതിയുടെ തീരുമാനം ഇന്ന്. അലൈന്‍മെന്റ് മാറ്റില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സര്‍ക്കാര്‍

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഗെയില്‍ ഇരകളുടെ ആശങ്ക പരിഹരിക്കുന്നതിന് വ്യവസായമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെന്നും സമരം തുടരുന്നത് ഉള്‍പ്പടെ ഭാവി പരിപാടികള്‍ ഇന്ന് തീരുമാനിക്കുമെന്നും സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. 

ജനവാസമേഖലയില്‍ നിന്നും അലൈന്‍മെന്റ് മാററാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സമരസമിതി. നഷ്ടപരിഹാരം ഭൂമി വിലയുടെ നാലിരിട്ടി നല്‍കണമെന്നും സമരസമിതി പറയുന്നു. സമരം തുടരണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സമരസമിതി തന്നെയാണെന്നായിരുന്നു യുഡിഎഫ് എംപിമാര്‍ ഇന്നലെ യോഗ ശേഷം പറഞ്ഞത്. അതേസമയം അലൈന്‍മെന്റില്‍ മാറ്റമില്ലെന്നും സമരത്തെ കുറിച്ച്  ജനസംഘടനകള്‍ ഭീതി പരത്തുകയാണെന്നുമായിരുന്നു മന്ത്രി എസി മൊയ്തീന്റെ പ്രതികരണx

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം