Kerala

ഗൊരഖ്പൂര്‍ മെഡിക്കല്‍ കോളജിലെ മലയാളി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: പീഡനം മൂലമെന്ന് ആരോപണം

ഗോരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ഒന്നാം വര്‍ഷ എംഎസ് വിദ്യാര്‍ത്ഥിയായിരുന്നു ഡോ വിനീത് നായര്‍.

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലുള്ള ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ മലയാളി പിജി വിദ്യാര്‍ത്ഥിയുടെ  ആത്മഹ്യ വകുപ്പ് മേധാവിയുടെയും സീനീയര്‍ വിദ്യാര്‍ത്ഥികളുടെയും പീഡനത്തെ തുടര്‍ന്നെന്ന് ബന്ധുക്കള്‍. പത്തനംതിട്ട ഓമല്ലൂര്‍ സ്വദേശി ഡോ വിനീത് നായര്‍ ആണ് നേപ്പാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഗോരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ഒന്നാം വര്‍ഷ എംഎസ് വിദ്യാര്‍ത്ഥിയായിരുന്നു ഡോ വിനീത് നായര്‍. ഈ മാസം ഏഴിനാണ് ഇയാളെ നേപ്പാളിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലിഭാരവും മാനസിക പീഡനവും താങ്ങാനാകാതെയാണ് ഡോ വിനീത് ആത്മഹത്യ ചെയ്തതെന്ന് സഹപാഠികളും ബന്ധുക്കളും ആരോപിച്ചു.  

മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വിനീത് കുറച്ച് നാള്‍ ക്ലാസില്‍ പോയിരുന്നില്ല. തുടര്‍ന്ന് കോളജില്‍ എത്തിയപ്പോള്‍ വകുപ്പ് മേധാവി ആറുമാസം അധികം ക്ലാസില്‍ തുടരേണ്ടിവരുമെന്ന് അറിയിച്ചു.

നാട്ടിലെത്തിച്ച വനിതീന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വേണമെന്നാവാശ്യപ്പെട്ട് ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം തുടരുകയാണ്. കോളേജ് അധികൃതര്‍ക്കെതിരെ വീട്ടുകാര്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT