Kerala

'ഗൗരിയമ്മേ... എന്നെ മറന്നോ? ഓര്‍ക്കുന്നുണ്ടോ?.' 

ആദരിച്ചോട്ടെ എന്ന് ചോദിച്ച് കൈയില്‍ കരുതിയിരുന്ന പൊന്നാടയും മെമന്റോയും ഗൗരിയമ്മയ്ക്ക് നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: മുന്‍മന്ത്രി കെ ആര്‍ ഗൗരിയമ്മയെ ആദരിച്ച് വനിതാ കമ്മീഷന്‍. സംസ്ഥാന വനിതാ കമ്മിഷന്റെ അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് അമ്മമാരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഗൗരിയമ്മയുടെ വീട് വനിതാ കമ്മീഷന്‍ അംഗങ്ങള്‍ സന്ദര്‍ശിച്ചത്.

സമയം ഉച്ചയ്ക്ക് 12.30 ഓടെയാണ് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈനും കമ്മിഷനംഗങ്ങളും ചേര്‍ന്ന് ആലപ്പുഴയിലെ ഗൗരിയമ്മയുടെ വസതിയിലെത്തിയത്. അകത്തുകയറിയപ്പോള്‍ കാണുന്നത് കിടപ്പുമുറിക്ക് മുന്നില്‍ ചൂരല്‍ കസേരയിലിരിക്കുന്ന ഗൗരിയമ്മ. ആള്‍ക്കൂട്ടവും ബഹളവും കണ്ടപ്പോള്‍ പൊലീസേ.. പൊലീസേ.. എന്നു വിളിച്ചു. 

അംഗങ്ങള്‍ ചേര്‍ന്ന് വനിതാ കമ്മിഷനംഗങ്ങളാണെന്നു് പരിചയപ്പെടുത്തിയതോടെ ഗൗരിയമ്മ ശാന്തയായി. 'ഗൗരിയമ്മേ... എന്നെ മറന്നോ? ഇത് ഞാനാ ജോസഫൈന്‍. വനിതാ കമ്മിഷന്‍ അധ്യക്ഷ. ഞാന്‍ മുമ്പൊരിക്കല്‍ വന്നിട്ടുണ്ട്. ഓര്‍ക്കുന്നുണ്ടോ?.' ചോദ്യം കേട്ടപ്പോള്‍ നിങ്ങള്‍ എന്തിനാ വന്നേ എന്നായി ഗൗരിയമ്മ.

ഗൗരിയമ്മയെ ഒന്ന് ആദരിക്കാനാണ്. ആദരിച്ചോട്ടെ എന്ന് ചോദിച്ച് കൈയില്‍ കരുതിയിരുന്ന പൊന്നാടയും മെമന്റോയും ഗൗരിയമ്മയ്ക്ക് നല്‍കി. ഗൗരിയമ്മയ്‌ക്കൊപ്പമുള്ള ചിത്രമെടുക്കാന്‍ അംഗങ്ങള്‍ ശ്രമിച്ചെങ്കിലും 'മതി'യെന്ന പറച്ചിലിലൊതുക്കി പരിപാടി അവസാനിപ്പിച്ചു. 

കമ്മിഷനംഗങ്ങളായ എം എസ് താര, ഷാഹിദാ കമാല്‍, ഷിജി ശിവജി, ഇ എം രാധ, മെമ്പര്‍ സെക്രട്ടറി ഉഷാറാണി, പി ആര്‍ ഒ കെ ദീപ എന്നിവരും സന്ദര്‍ശന പരിപാടിയില്‍ പങ്കെടുത്തു. ഗൗരിയമ്മയ്ക്ക് തുല്യമായി ഗൗരിയമ്മ മാത്രമാണുള്ളതെന്നും ഇനിയൊരു ഗൗരിയമ്മ കേരളത്തിനുണ്ടാവുകയില്ലെന്നും സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ ജോസഫൈന്‍ പറഞ്ഞു. വിപ്ലവ ഗായിക പി കെ മേദിനിയെയും വനിതാ കമ്മീഷന്‍ ആദരിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അവസാന പന്തില്‍ സെഞ്ച്വറി; വീണ്ടും ഹോപ് വിസ്മയം; ഇന്ത്യ മറികടക്കണം കൂറ്റന്‍ റണ്‍മല

ആറ് സിക്‌സ്, നാല് ബൗണ്ടറി, വീണ്ടും 20 പന്തില്‍ 'സൂപ്പര്‍ ഫിഫ്റ്റി'; തൂക്കി സഞ്ജു ചേട്ടന്‍

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; രണ്ട് മലയാളികളടക്കം മൂന്ന് പേർ മരിച്ചു, ഒരാൾ അറസ്റ്റിൽ

നിയമസഭാ സാമാജികര്‍ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല്‍ സ്‌ക്രീനിംഗ് ക്യാമ്പ്

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ്‌ ഐക്ക് അഞ്ച് വർഷം കഠിനതടവ്