Kerala

'ചരക്കുനീക്കം സുഗമമാക്കാന്‍ അടിയന്തര ഇടപെടല്‍ വേണം' ; കര്‍ണാടക അതിര്‍ത്തി മണ്ണിട്ട് അടച്ചതിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും മാക്കൂട്ടം ചുരം തുറക്കാന്‍ കര്‍ണാടക തയ്യാറായിരുന്നില്ല. ഇതോടെ സംസ്ഥാനത്തേക്കുള്ള ചരക്കുനീക്കവും നിലച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : അതിര്‍ത്തി കര്‍ണാടക മണ്ണിട്ട് അടച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. മാക്കൂട്ടം ചുരം മണ്ണിട്ട് അടച്ച കര്‍ണാടക സര്‍ക്കാരിന്റെ നടപടിക്കെതിരെയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ സഹായം തേടിയത്. ചരക്കുനീക്കം സുഗമമാക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇടപെട്ട് ഉടന്‍ പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. 

കോവിഡ് വ്യാപനം തടയുക ലക്ഷ്യമിട്ടാണ് കര്‍ണാടകം കേരള അതിര്‍ത്തി അടച്ചത്. ചുരത്തില്‍ അതിര്‍ത്തിക്ക് സമീപം ലോറികളില്‍ മണ്ണ് കൊണ്ടുവന്ന് ഇട്ടാണ് ഗതാഗതം പൂര്‍ണമായി കര്‍ണാടക തടഞ്ഞത്. കര്‍ണാടകയില്‍ നിന്നും കണ്ണൂരിലേക്കുള്ള റോഡാണ് അടച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിട്ടും മാക്കൂട്ടം ചുരം തുറക്കാന്‍ കര്‍ണാടക തയ്യാറായിരുന്നില്ല. ഇതോടെ സംസ്ഥാനത്തേക്കുള്ള ചരക്കുനീക്കവും നിലച്ചു. 

ഇവിടെ ലോറിയുമായി എത്തിയവരെ 24 മണിക്കൂറിലേറെയായി തടഞ്ഞുവെച്ചിരിക്കുകയാണ്. തൊഴിലാളികളും ഭക്ഷണവും വെള്ളവും പോലും കുട്ടാതെ വലയുകയാണ്.  കേരള ചീഫ് സെക്രട്ടറി കര്‍ണാടക ചീഫ് സെക്രട്ടറിയുമായി വിഷയത്തില്‍ സംഭാഷണം നടത്തിയെങ്കിലും തീരുമാനമായിട്ടില്ല. അതിര്‍ത്തി മണ്ണിട്ട് അടച്ച ര്‍ണാടക അന്തര്‍സംസ്ഥാന നിയമം ലംഘിക്കുകയാണെന്ന് കേരളം ആരോപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂന്നാറില്‍ നടക്കുന്നത് ടാക്‌സി ഡ്രൈവര്‍മാരുടെ ഗുണ്ടായിസം; ഊബര്‍ നിരോധിച്ചിട്ടില്ല; ആറു പേരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്‌നേഹം കൊണ്ടെന്ന് ശിവന്‍കുട്ടി

കളർഫുൾ മുടി! ഈ ട്രെൻഡ് അത്ര സേയ്ഫ് അല്ല, എന്താണ് മൾട്ടി-ടോൺഡ് ഹെയർ കളറിങ്?

'വേടനെപ്പോലും ഞങ്ങള്‍ സ്വീകരിച്ചു, കയ്യടി മാത്രമാണുള്ളത്'; സിനിമാ അവാര്‍ഡില്‍ മന്ത്രി സജി ചെറിയാന്‍

പ്രതിക റാവലിനു മെഡൽ ഇല്ല; തന്റേത് അണിയിച്ച്, ചേർത്തു പിടിച്ച് സ്മൃതി മന്ധാന

SCROLL FOR NEXT