Kerala

ചരിത്രകാരൻ ഡോ. ഹരിശങ്കർ വാസുദേവൻ കോവിഡ് ബാധിച്ച് മരിച്ചു 

കൊൽക്കത്തയിലെ സ്വകാര്യാശുപത്രിയിലാണ്  അന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: പ്ര​മു​ഖ ച​രി​ത്ര​കാരൻ ഡോ. ഹ​രിശ​ങ്ക​ർ വാ​സു​ദേ​വ​ൻ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ചു. 68 വയസ്സായിരുന്നു. കൊൽക്കത്തയിലെ സ്വകാര്യാശുപത്രിയിൽ ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് അന്ത്യം. കടുത്ത പനിയും ശ്വാസതടസ്സവും മൂലം മേ​യ്​ നാ​ലി​നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തു​ട​ർ​ന്ന്​ വെന്റിലേ​റ്റ​റി​ലാ​ക്കി​യി​രു​ന്നു.  ബുധനാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. 

കേം​ബ്രി​ഡ്​​ജ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നാ​ണ്​ ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ഡോ​ക്​​ട​റേ​റ്റും​ നേ​ടി​യ ഡോ. ഹരിശങ്കർ 1978 മുതൽ കൽക്കട്ട സർവകലാശാലയിൽ ചരിത്രവിഭാഗം അധ്യാപകനായിരുന്നു. സെ​ൻ​ട്ര​ൽ ഏ​ഷ്യ​ൻ സ്​​റ്റ​ഡീ​സി​ൽ പ്ര​ഫ​സ​റാ​യും ജാ​മി​യ മി​ലി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ക്കാ​ദ​മി ഓ​ഫ്​ തേ​ഡ്​ വേ​ൾ​ഡ്​ സ്​​റ്റ​ഡീ​സ്​ ഡ​യ​റ​ക്​​ട​റാ​യും പ്രവർത്തിച്ചു. 2005 മുതൽ എൻസിഇആർടിയുടെ സാമൂഹികശാസ്ത്ര പാഠപുസ്തക വികസന സമിതി അധ്യക്ഷനാണ്.

പാലക്കാട് ശ്രീകൃഷ്ണപുരം മമ്പിള്ളിക്കളത്തിൽ കുടുംബാംഗമാണ് ഹരിശങ്കർ.  ച​രി​ത്ര​കാ​രി ത​പ​തി ഗു​ഹ താ​കു​ർ​ത്ത​യാ​ണ്​ ഭാ​ര്യ. മകൾ: മൃണാളിനി
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍