Kerala

ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് വെള്ളിയാഴ്ച സ്വകാര്യ ബസ് സമരം

സൂചനാ പണിമുടക്കാണ് വെളളിയാഴ്ച നടക്കുകയെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ചാര്‍ജ് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് വെള്ളിയാഴ്ച സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ പണിമുടക്കും. ചാര്‍ജ് വര്‍ധന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സൂചനാ പണിമുടക്കാണ് വെളളിയാഴ്ച നടക്കുകയെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ അനിശ്ചിത കാല സമരവുമായി മുന്നോട്ടുപോവുമെന്ന് നേതാക്കള്‍ പറഞ്ഞു.

എന്നാല്‍ വെള്ളിയാഴ്ചത്തെ സമരത്തില്‍ പങ്കെടുക്കില്ലെന്ന് ഒരു വിഭാഗം ബസ് ഉടമകള്‍ അറിയിച്ചു. ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷനാണ് സമരത്തില്‍നിന്നു വിട്ടുനില്‍ക്കുമെന്ന് അറിയിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'