ഫയല്‍ ചിത്രം 
Kerala

ചെങ്ങന്നൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജീവനുംകൊണ്ടോടി; പരിഹാസവുമായി മാണി ഗ്രൂപ്പ്

ചെങ്ങന്നൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജീവനുംകൊണ്ടോടി; പരിഹാസവുമായി മാണി ഗ്രൂപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജീവനും കൊണ്ട് ഓടിയെന്ന് കേരള കോണ്‍ഗ്രസ് എമ്മിന്റെ പരിഹാസം. ചെങ്ങന്നൂരില്‍ മത്സരിക്കാനില്ലെന്ന പിസി വിഷ്ണുനാഥിന്റെ നിലപാട് പരാമര്‍ശിച്ചാണ് മാണി ഗ്രൂപ്പിന്റെ ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നത്.

കൈയിലിരുപ്പിന്റെ ഫലം കൊണ്ടാണ് കോണ്‍ഗ്രസ് നശിച്ചതെന്ന് കേരള കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. സ്വന്തം കൈയിലിരുപ്പുകൊണ്ട് നശിച്ചതിന് മറ്റുളളവരെ കുറ്റപ്പെടുത്തുകയാണ് കോണ്‍ഗ്രസ്. കൈയക്ഷരം നന്നാവാത്തതിന് പേനയെ കുറ്റപ്പെടുത്തുംപോലെയാണത്. 

ഡമ്മികളെ ഇറക്കിക്കളിച്ചാലൊന്നും ബാര്‍ കോഴ കേസിലെ ആസൂത്രകരെ തിരിച്ചറിയാതിരിക്കില്ല. വിശ്വസ്തതയോടെ കൂടെനിന്നവരുടെ കുതികാല്‍ വെട്ടുന്ന സംസ്‌കാരം എന്ന് അവസാനിപ്പിക്കുന്നോ അന്നേ കോണ്‍ഗ്രസ് ഗതിപിടിക്കുകയുള്ളൂവെന്ന് കുറ്റപ്പെടുത്തിയി നേതാക്കള്‍ ചെങ്ങന്നൂരില്‍ ഒറ്റയ്ക്കു മത്സരിക്കാന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ചു. 

അതേസമയം മാണിഗ്രൂപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് ഡിസിസി യോഗം പ്രമേയം പാസാക്കി. ഭരണത്തിന്റെ സൗഭാഗ്യങ്ങളെല്ലാം അനുഭവിച്ച ശേഷം മുന്നണി വിട്ടുപോയി രാഷ്ട്രീയ ശത്രുക്കള്‍ക്ക് ആയുധം നല്‍കുന്ന മാണി ഗ്രൂപ്പിന്റെ വിലപേശല്‍ രാഷ്ട്രീയം കോണ്‍ഗ്രസ് നേതൃത്വം മനസിലാക്കണമെന്ന് പ്രമയേത്തില്‍ പറയുന്നു. കോണ്‍ഗ്രസിന്റെ ശക്തിക്ക് അനുസരിച്ച് ജില്ലയില്‍ നിയമസഭാ സീറ്റ് ലഭിക്കുന്നില്ല. ജോസ് കെ മാണി മത്സരിച്ച കോട്ടയം പാര്‍ലമെന്റ് സീറ്റ് തിരിച്ചെടുക്കണം- പ്രമേയത്തില്‍ പറയുന്നു. 

ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കെസി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത നവദര്‍ശന്‍ ക്യാമ്പിലാണ് പ്രമേയം പാസാക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

SCROLL FOR NEXT