Kerala

ചെങ്ങന്നൂരിലേത് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലല്ല : കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

പ്രാദേശിക വിഷയങ്ങളാകും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകില്ലെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. പ്രാദേശിക വിഷയങ്ങളാകും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

ഉപതെരഞ്ഞെടുപ്പുകളില്‍ പൊതുവെ പ്രാദേശിക വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുക. അതാണ് തെരഞ്ഞെടുപ്പു ഫലത്തില്‍ പ്രതിഫലിക്കുക. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ മികച്ച ഭരണവും ചെങ്ങന്നൂരില്‍ പ്രതിഫലിക്കുമെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. 

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നിലപാടിന് വിരുദ്ധമാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ അഭിപ്രായപ്രകടനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം