Kerala

ചെങ്ങന്നൂരില്‍ മാണിയുടെ പിന്തുണ യുഡിഎഫിന് : പി കെ കുഞ്ഞാലിക്കുട്ടി

മാണി എല്‍ഡിഎഫിനൊപ്പം പോകുമെന്ന അഭ്യൂഹങ്ങള്‍ ശരിയല്ല. കാര്യങ്ങള്‍ സമയമാകുമ്പോള്‍ വ്യക്തമാകുമെന്ന് കുഞ്ഞാലിക്കുട്ടി

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : ചെങ്ങന്നൂരില്‍ കെ എം മാണിയുടെ പിന്തുണ യുഡിഎഫിനെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മാണി എല്‍ഡിഎഫിനൊപ്പം പോകുമെന്ന അഭ്യൂഹങ്ങള്‍ ശരിയല്ല. കാര്യങ്ങള്‍ സമയമാകുമ്പോള്‍ വ്യക്തമാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

നേരത്തെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ എം മാണി യുഡിഎഫിലേക്ക് മടങ്ങി വരണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ ആഗ്രഹത്തോട് തല്‍ക്കാലം പ്രതികരിക്കുന്നില്ലെന്നായിരുന്നു മാണി അഭിപ്രായപ്പെട്ടത്. ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മികച്ചയാളാണ്. ബാര്‍കോഴക്കേസില്‍ യുഡിഎഫിലെ ചിലരുടെ നിര്‍ബന്ധം മൂലമാണ് പൊലീസ് എഫ്‌ഐആര്‍ എടുത്തതെന്നും മാണി വ്യക്തമാക്കിയിരുന്നു. 

സിപിഎം സ്ഥാനാര്‍ത്ഥി സജി ചെറിയാനും പിന്തുണ തേടി കെഎം മാണിയെ സന്ദര്‍ശിച്ചിരുന്നു. ആര്‍എസ്എസ് ഒഴികെ ആരുടെ വോട്ടും ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് വാങ്ങുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കെസിഎൽ മൂന്നാം സീസൺ കൗണ്ട്ഡൗൺ തുടങ്ങി; ആവേശത്തിന്റെ ക്രിക്കറ്റ് മാമാങ്കത്തിലേക്ക് കേരളം

പ്രവാസികള്‍ക്ക് തിരിച്ചടി; ദുബൈയില്‍ ഇനി ജീവിത ചെലവേറും, പുതിയ താമസ നിയമം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!