Kerala

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മെയ് അവസാനം ? തീരുമാനം അടുത്ത ആഴ്ചയെന്ന് സൂചന

പോളിങ് കാലവര്‍ഷത്തിന് മുമ്പോ പിമ്പോ നടത്തുന്നതിനുള്ള സാധ്യതകള്‍ ആരാഞ്ഞ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് തീരുമാനം അടുത്ത ആഴ്ച ഉണ്ടായേക്കുമെന്ന് സൂചന. പോളിങ് കാലവര്‍ഷത്തിന് മുമ്പോ പിമ്പോ നടത്തുന്നതിനുള്ള സാധ്യതകള്‍ ആരാഞ്ഞ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണയുമായി ചര്‍ച്ച നടത്തി. 

തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളായ അശോക് ലവാസെ, സുനില്‍ അറോറ, സെക്രട്ടറി ഉമേഷ് സിന്‍ഹ എന്നിവരാണ് ടിക്കാറാം മീണയുമായി ചര്‍ച്ച നടത്തിയത്. കര്‍ണാടക തെരഞ്ഞെടുപ്പിനുശേഷം ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സാധ്യതകള്‍ യോഗത്തില്‍ ചര്‍ച്ചയായി. ഇതനുസരിച്ച് മെയ് അവസാനവാരം തെരഞ്ഞെടുപ്പ് ഉണ്ടായേക്കുമെന്നാണ് സൂചന. മെയ് 12 നാണ് കര്‍ണാടക തെരഞ്ഞെടുപ്പ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍