Kerala

ചെര്‍പ്പുളശ്ശേരി പീഡനം: പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ചെര്‍പ്പുളശ്ശേരിയില്‍ സിപിഎം ഏരിയാ കമ്മറ്റി ഓഫീസില്‍ യുവതിയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ചെര്‍പ്പുളശ്ശേരിയില്‍ സിപിഎം ഏരിയാ കമ്മറ്റി ഓഫീസില്‍ യുവതിയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ചെര്‍പ്പുളശ്ശേരി പുത്തനാല്‍ക്കല്‍ തട്ടാരുതൊടി പ്രകാശനാണ് അറസ്റ്റിലായത്.

പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിയാണ് മജിസ്‌ട്രേറ്റ് യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്. ജൂണില്‍ ചെര്‍പ്പുളശ്ശേരി സി.പി.എം ഓഫീസില്‍വെച്ച് പ്രകാശന്‍ പീഡിപ്പിച്ചുവെന്നാണ് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. മജിസ്‌ട്രേറ്റിന് മുന്നിലും യുവതി ഈ മൊഴി ആവര്‍ത്തിച്ചുവെന്നാണ് സൂചന. പോലീസിന് നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യം തോന്നിയതിനെ തുടര്‍ന്നാണ് രഹസ്യ മൊഴി രേഖപ്പെടുത്തിയത്.

2018ല്‍ കോളേജ് വിദ്യാര്‍ഥിനിയായ യുവതി കോളേജ് മാഗസിനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നതായും ഇതില്‍ സഹായിച്ച യുവാവാണ് പീഡിപ്പിച്ചതെന്നുമാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നത്. മാഗസിന്‍ തയ്യാറാക്കുന്നതിനിടെ തനിക്ക് ശീതളപാനീയം നല്‍കി മയക്കിയാണ് പീഡിപ്പിച്ചതെന്നും മൊഴിയില്‍ പറയുന്നു.

ചെര്‍പ്പുളശ്ശേരിയില്‍ മെക്കാനിക്കാണ് പ്രകാശന്‍. ഇയാള്‍ കോളേജ് വിദ്യാഭ്യാസം നേടിയിട്ടുമില്ല. പെണ്‍കുട്ടിയെ അറിയാമെന്നും അടുപ്പമുണ്ടെന്നും പ്രകാശന്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി ഓഫീസില്‍ പെണ്‍കുട്ടിക്കൊപ്പം പോയിട്ടില്ലെന്ന് ഇയാള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ പെണ്‍കുട്ടി മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നത് പോലീസിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

യുവതിയെ നേരിട്ട് കണ്ട് പോലീസ് വിവരങ്ങള്‍ ശേഖരിക്കും. പ്രകാശന് പാര്‍ട്ടി ബന്ധമില്ലെന്ന് സിപിഎം തുടക്കം മുതലേ ആവര്‍ത്തിച്ചിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഗൂഡാലോചനയെന്ന് സംശയിക്കുന്നതായി സിപിഎം നേതൃത്വം പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ സഖ്യനേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജിയില്‍ നിരവധി പിഴവുകള്‍

പാലക്കാടിന്റെ സമഗ്ര വികസനത്തിന് അടിയന്തര ഇടപെടൽ വേണം; തദ്ദേശ മന്ത്രിക്ക് നിവേദനം നൽകി നഗരസഭ ചെയർമാൻ

ജന്തര്‍മന്തറില്‍ മിന്നല്‍ സമരവുമായി സിജെപി; നേതാക്കള്‍ കസ്റ്റഡിയില്‍

സ്വര്‍ണവില താഴോട്ട്; രണ്ടുദിവസത്തിനിടെ 1560 രൂപയുടെ ഇടിവ്, 1,10,000ല്‍ താഴെ തന്നെ

എസ്എഫ്ഐ സമരത്തിനിടെ ഇടിവള ഉപയോഗിച്ച് മർദനം; പൊലീസുകാരൻ മദ്യപിച്ചതായി സ്ഥിരീകരണം, സസ്പെൻഷൻ