Kerala

ചോറ്റാനിക്കര മകം തൊഴല്‍ ഇന്ന് 

ഉച്ചയ്ക്ക് രണ്ടിനാണ് മകം തൊഴലിനായി നട തുറക്കുക. രാത്രി 8.30 വരെ മകം തൊഴാന്‍ സൗകര്യമുണ്ടാകും

സമകാലിക മലയാളം ഡെസ്ക്

ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ മകം തൊഴല്‍ ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടിനാണ് മകം തൊഴലിനായി നട തുറക്കുക. രാത്രി 8.30 വരെ മകം തൊഴാന്‍ സൗകര്യമുണ്ടാകും. മകം തൊഴലിനായി വിപുലമായ സൗകര്യങ്ങളാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡും ക്ഷേത്ര ഉപദേശക സമിതിയും ഏര്‍പ്പെടുത്തിയിട്ടുള്ളത്. 

മകം നാളില്‍ പ്രത്യേകം തങ്കഗോളകയാണ് ദേവിക്ക് ചാര്‍ത്തുക. രത്‌നങ്ങള്‍ പതിച്ച തങ്കക്കിരീടം, സ്വര്‍ണത്തിന്റെ അഞ്ചുതാലി, മണിമാല, സഹസ്രനാമ മാല, ആയുധമാല, രുദ്രാക്ഷമാല തുടങ്ങി വിശേഷപ്പെട്ട ആഭരണങ്ങളും അണിയിക്കും. പ്രത്യേകം പുഷ്പാലങ്കാരങ്ങളും ഉണ്ടാകും. രാത്രി മകം വിളക്കിനെഴുന്നള്ളിപ്പും നടക്കും.

മകം തൊഴലിനായി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ക്യൂവും, വിരിപ്പന്തലും ഒരുക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാന്‍ ബാരിക്കേഡും സ്ഥാപിച്ചിട്ടുണ്ട്. ഭക്തര്‍ക്ക് ലഘുഭക്ഷണം, ദാഹജലം എന്നിവ വിതരണം ചെയ്യും. സുരക്ഷാ കാര്യങ്ങള്‍ക്കായി വനിതാ പൊലീസുള്‍പ്പെടെ 700  പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. മോഷണം തടയാനായി ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

10 സീറ്റുകളിൽ അനിശ്ചിതത്വം തുടരുന്നു, ബിജെപിയുടെ രണ്ടാം സ്ഥാനാർഥി പട്ടിക ഇന്ന്

ഡോക്ടർ വന്ദന ദാസ് കൊലപാതകം : പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്

നയതന്ത്ര ഉദ്യോ​ഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണം, ഇറാനോട് കടുപ്പിച്ച് ഖത്തർ, 'പേഴ്സൺ നോൺ ഗാറ്റ' പ്രഖ്യാപിച്ചു

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

SCROLL FOR NEXT