Kerala

ജഗതിയുടെ വിജയാശംസ; 'മൗനത്തിന് ശബ്ദത്തേക്കാള്‍ കരുത്തു'ണ്ടെന്ന് സമ്പത്ത്

ആറ്റിങ്ങല്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ സമ്പത്ത് നടന്‍ ജഗതി ശ്രീകുമാറിനെ സന്ദര്‍ശിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആറ്റിങ്ങല്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി  എ സമ്പത്ത് നടന്‍ ജഗതി ശ്രീകുമാറിനെ സന്ദര്‍ശിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ജഗതിയുടെ പേയാട്ടെ വീ്ട്ടിലെത്തിയത്.

വീട്ടിലെത്തിയ സമ്പത്ത് അല്‍പസമയം ജഗതിയുമായി സംസാരിച്ചു. ഇതിന് പിന്നാലെ ജഗതി സമ്പത്തിന് വിജയശാംസ നേര്‍ന്നു. ചില സമയത്ത് മൗനത്തിന് ശബ്ദത്തേക്കാള്‍ കരുത്തുണ്ട്. ജഗതി എത്രയും പെട്ടന്ന് തിരിച്ചെത്തണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്ന് സന്ദര്‍ശനത്തിന് പിന്നാലെ സമ്പത്ത് മാധ്യമങ്ങളോട് പറഞ്ഞു.

മണ്ഡലത്തിലെ സാമൂഹ്യ- സാംസ്‌കാരികമണ്ഡലങ്ങളിലെ പ്രമുഖരെ കണ്ട് വോട്ടുറപ്പിക്കുന്നതിന്റെ ഭാഗമായാണ് സമ്പത്ത് ജഗതിയുടെ വീട്ടിലെത്തിയത്. ആറ്റിങ്ങലില്‍ നാലാവട്ടം ജനവിധി തേടുന്ന സമ്പത്ത് ഇതിനകം ആദ്യറൗണ്ട് പ്രചാരണം പൂര്‍ത്തിയാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

SCROLL FOR NEXT