Kerala

ജനമഹായാത്രയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് സമാപനം, സമ്മേളനം ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും 

ഇന്ന് രാവിലെ കാഞ്ഞിരംകുളത്ത് നിന്നും ആരംഭിക്കുന്ന യാത്ര വൈകിട്ട് ആറ് മണിയോടെ തിരുവനന്തപുരം നഗരത്തിൽ പ്രവേശിക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. ഈ മാസം മൂന്നാം തിയതി കാസർകോട് നിന്ന് ആരംഭിച്ച യാത്ര 140 നിയോജക മണ്ഡലങ്ങളിലും പര്യടനം പൂർത്തിയാക്കിയാണ് സമാപിക്കുന്നതെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. 

ഇന്ന് രാവിലെ കാഞ്ഞിരംകുളത്ത് നിന്നും ആരംഭിക്കുന്ന യാത്ര നെയ്യാറ്റിൻകരയിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് ആറ് മണിയോടെ തിരുവനന്തപുരം നഗരത്തിൽ പ്രവേശിക്കും. ഗാന്ധിപാർക്കിൽ നടക്കുന്ന സമാപനസമ്മേളനം  മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും.  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT