Kerala

ജയിലില്‍ നിന്നും നിസാമിന്റെ ഭീഷണി; ഭീഷണി സ്വന്തം സ്ഥാപനത്തിലെ മാനേജര്‍ക്കെതിരെ; ജയിലിലാണെങ്കിലും നിസാം അപകടകാരിയെന്ന് മാനേജര്‍

ജയിലിലാണെങ്കിലും നിസാം അപകടകാരിയാണെന്നും, തന്റേയും കുടുംബത്തിന്റേയും ജീവന് ഭീഷണിയുണ്ടെന്നും മാനേജര്‍

സമകാലിക മലയാളം ഡെസ്ക്

ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ജയിലില്‍ കഴിയുന്ന പ്രതി മുഹമ്മദ് നിസാം തന്റെ സ്ഥാപനത്തിലെ ജീവനക്കാരെ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായതായും അസഭ്യം പറയുന്നതായും പരാതി. ജയിലില്‍ നിന്നും  തന്റെ സ്ഥാപനത്തിലെ മാനേജറെ ഫോണില്‍ വിളിച്ച് നിസാം ബിസിനസ് ഇടപാടുകള്‍ സംബന്ധിച്ച് ഭീഷണിപ്പെടുത്തുന്നതായാണ് പരാതി. 

കിങ്‌സ് സ്‌പേസ് ബില്‍ഡേഴ്‌സ് ആന്‍ഡ് ഡവലപ്പേഴ്‌സ് എന്ന നിസാമിന്റെ സ്ഥാപനത്തിലെ മാനേജര്‍ ചന്ദ്രശേഖറാണ് തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. ജയിലില്‍ നിന്നും ഉയരുന്ന നിസാമിന്റെ ഭീഷണിയെ കുറിച്ച് ഗുരുവായൂര്‍ അസിസ്റ്റന്‍ഡ് കമ്മിഷണര്‍ അന്വേഷിക്കും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലാന്‍ഡ് ഫോണില്‍ നിന്നും നിസാം വിളിച്ച കോളിന്റെ ശബ്ദരേഖ ഉള്‍പ്പെടെയാണ് പരാതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 20 തവണ നിസാമിനെ ജയിലില്‍ പോയി കണ്ടിരുന്നു. അപ്പോഴൊക്കെ മോശമായ രീതിയിലായിരുന്നു നിസാമിന്റെ പെരുമാറ്റം. ജയിലിലാണെങ്കിലും നിസാം അപകടകാരിയാണെന്നും, തന്റേയും കുടുംബത്തിന്റേയും ജീവന് ഭീഷണിയുണ്ടെന്നും പരാതിയില്‍ മാനേജര്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്ത്രീകളെ മറയാക്കുന്നു; നീക്കം ജാതി സെന്‍സസ് അട്ടിമറിക്കാന്‍, രാഷ്ട്രീയ ഭുപടം മാറ്റാനുള്ള ശ്രമം; ഇത് വനിതാ സംവരണ ബില്‍ അല്ല'

'സംശയമില്ല, വഹാബികൾക്ക് ആ സംഗീതജ്ഞനും നരകത്തിലാണ്'

കണ്ണൂരിൽ വീടിന് നേരെ സ്റ്റീൽ ബോംബ് എറിഞ്ഞു; സിസിടിവി ദൃശ്യം പുറത്ത്

ഇരട്ട പൗരത്വ വിവാ​​ദം; രാഹുൽ ​ഗാന്ധിക്കെതിരെ കേസെടുക്കണം; ഉത്തരവിട്ട് ഹൈക്കോടതി

കുപ്പി വെള്ളം വില്ലനാകുമോ? അറിയാതെ പോകരുത് ഇക്കാര്യങ്ങൾ

SCROLL FOR NEXT