Kerala

ജയില്‍ വകുപ്പിനോട് ആഭ്യന്തരവകുപ്പിന് ചിറ്റമ്മ നയമെന്ന്  ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ

പലതവണ പരാതി പറഞ്ഞ് ഡിജിപിക്ക് കത്തയച്ചിട്ടും നടപടിയില്ല. വിചാരണത്തടവുകാരെ അനിശ്ചിതമായി ജയിലില്‍ പാര്‍പ്പിക്കുന്നു. ജയിലിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും നടപടിയില്ലെന്നും ശ്രീലേഖ

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനവുമായി ജയില്‍ ഡിജിപി ആര്‍. ശ്രീലേഖ. ആഭ്യന്തര വകുപ്പിന് ജയില്‍ വകുപ്പിനോട് ചിറ്റമ്മ നയമാണെന്നു ശ്രീലേഖ പറഞ്ഞു. പലതവണ പരാതി പറഞ്ഞ് ഡിജിപിക്ക് കത്തയച്ചിട്ടും നടപടിയില്ല. വിചാരണത്തടവുകാരെ അനിശ്ചിതമായി ജയിലില്‍ പാര്‍പ്പിക്കുന്നു. ജയിലിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും നടപടിയില്ലെന്നും ശ്രീലേഖ പറഞ്ഞു.  

അന്തേവാസികളുടെ എണ്ണം കൂടി ജയില്‍ നിറയാറായി. ഇതുമൂലം കൂടുതല്‍ തടവുകാരെ പരോളില്‍ വിടുകയാണ്. ഇതൊഴിവാക്കുന്നതിനായി സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന ആവശ്യവും പരിഗണിക്കുന്നില്ലെന്നും ശ്രീലേഖ പറഞ്ഞു. തൈക്കാട് ഗസ്റ്റ് ഹൗസില്‍ ജയില്‍ ജയില്‍ വകുപ്പ് സംഘടിപ്പിച്ച സെമിനാറിലായിരുന്നു ശ്രീലേഖയുടെ പ്രതികരണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം