Kerala

ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി; മൊബൈലും ലാപ്ടോപും മോഷ്ടിച്ചു; ഡേവിഡ‍് വീണ്ടും കുടുങ്ങി

ന​ഗരത്തിൽ മോഷണം പതിവാക്കിയ ആന്ധ്രാപ്രദേശ് സ്വദേശി ഡേവിഡ് വീണ്ടും കുടുങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ന​ഗരത്തിൽ മോഷണം പതിവാക്കിയ ആന്ധ്രാപ്രദേശ് സ്വദേശി ഡേവിഡ് വീണ്ടും കുടുങ്ങി. സൗത്ത് റെയിൽവേ സ്റ്റേഷനിൽ വച്ച് വില കൂടിയ മൊബൈൽ ഫോണുമായാണ് ഇയാളെ പൊലീസ് പിടികൂടിയത്. എംജി റോഡിലുള്ള ഒരു പ്രമുഖ ഹോട്ടലിലെ സെക്യൂരിറ്റി ക്യാബിനിൽ നിന്നാണ് മൊബൈൽ ഫോൺ മോഷ്ടിച്ചതെന്ന് തെളിഞ്ഞു. 

സൗത്ത് പാലത്തിന് സമീപം മെൻസ് ഹോസ്റ്റലിൽ നിന്ന് ലാപ്ടോപും പളളിമുക്കിലെ ഹോട്ടലിൽ നിന്ന് രണ്ട് മൊബൈൽ ഫോൺ, ടാബ് എന്നിവയും മോഷ്ടിച്ചതായി ചോദ്യം ചെയ്യലിൽ പ്രതി വ്യക്തമാക്കി. ഇതിൽ ലാപ്ടോപും ഒരു മൊബൈലും കണ്ടെടുത്ത് ഹോട്ടലിൽ ഹാജരാക്കി. 

വീടുകളിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ സംഭവങ്ങളിലടക്കം ഇതിനകം 10 വർഷത്തോളം ശിക്ഷ അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ഏറ്റവും ഒടുവിൽ സെൻട്രൽ സ്റ്റേഷനിൽ തന്നെ രജിസ്റ്റർ ചെയ്ത കേസിൽ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ മാസം 31നാണ് പ്രതി തൃശൂർ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. 

സെൻട്രൽ പൊലീസ് സബ് ഇൻസ്പെക്ടർ വിപിൻ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ജയിലിലേക്കയച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മമത ബാനര്‍ജിയെ മാറ്റി; അരൂപ് റോയ് തൃണമൂല്‍ അധ്യക്ഷന്‍; അഭിഷേകിനെ സസ്‌പെന്‍ഡ് ചെയ്തു

വവ്വാലിന്റെ പരിശോധനാ ഫലം നെഗറ്റീവ്; നിപയുടെ ഉറവിടം കണ്ടെത്താനായില്ല

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ജൂണ്‍ മാസത്തെ ഭണ്ഡാര വരവ് 8.5 കോടി, 1 കിലോയില്‍ അധികം സ്വര്‍ണം

കനത്ത മഴ; തൊടുപുഴ നഗരത്തില്‍ റോഡുകള്‍ വെള്ളത്തിനടിയിലായി, ദുരിതത്തിലായി യാത്രക്കാര്‍

സൗജന്യമായി തന്നെ ബിഗ് സ്‌ക്രീനില്‍ ലോകകപ്പ് കാണാം; കേരളത്തില്‍ മാത്രം; കായിക മന്ത്രി