Kerala

ജലനിരപ്പ് ഉയരുന്നു, മലങ്കര അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ നാളെ രാവിലെ തുറക്കും; ജാഗ്രതാ നിർദേശം 

അ​ണ​ക്കെ​ട്ടി​ന്‍റെ മൂന്ന് ഷ​ട്ട​റു​ക​ൾ നാളെ രാ​വി​ലെ ആ​റുമണിക്ക് തു​റ​ക്കും

Author : സമകാലിക മലയാളം ഡെസ്ക്

കൊ​ച്ചി: ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ന്‍റെ മൂന്ന് ഷ​ട്ട​റു​ക​ൾ നാളെ രാ​വി​ലെ ആ​റുമണിക്ക് തു​റ​ക്കും. 20 സെ​ന്‍റി മീ​റ്റ​ർ വീ​ത​മാ​ണ് ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്ന​ത്. തൊടുപുഴ, മൂവാറ്റുപുഴ നദികളുടെയും കൈവഴികളുടെ ഒഴുക്ക് ശക്തിപ്പെടാനിടയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് അറിയിച്ചു. 

42.00 മീ​റ്റ​റാ​ണ് മ​ല​ങ്ക​ര ഡാ​മി​ന്‍റെ സം​ഭ​ര​ണ​ശേ​ഷി. ഇന്ന് ജലനിരപ്പ് 41.64 മീറ്റർ എത്തിയ സാഹചര്യത്തിലാണ് ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്. ക​ഴി​ഞ്ഞ വ​ർ​ഷം ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​തോ​ടെ ഡാ​മി​ന്‍റെ ആ​റ് ഷ​ട്ട​റു​ക​ളും തു​റ​ന്നി​രു​ന്നു.

സം​സ്ഥാ​ന​ത്ത് ചി​ല​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ഈ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന്- കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, കണ്ണൂർ. നാളെ- കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്. മെയ് 18- കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം  എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഞ്ഞ അലർട്ടുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ