Kerala

ജസ്ന ബം​ഗളൂരുവിലെത്തിയോ? പൊലീസ് സംഘം ആസ്വാസ് ഭവനിൽ

ജസ്ന ബം​ഗളൂരുവിലെത്തിയോ? പൊലീസ് സംഘം ആസ്വാസ് ഭവനിൽ

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളുരു: കോട്ടയം മുക്കൂട്ടുതറയിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായ ജസ്‌ന മരിയ ബം​ഗളൂരൂവിലെത്തിയെന്ന റിപ്പോർട്ടുകളെത്തുടർന്ന് പൊലീസ് സംഘം പരിശോധന നടത്തി. ജസ്ന ഒരു യുവാവിനൊപ്പം എത്തിയെന്നു റിപ്പോർട്ടുകൾ വന്ന മടിവാള ആസ്വാസ് ഭവനിലാണ് പൊലീസ് എത്തിയത്. 

അ​ഗതികൾക്ക് ആഹാരം നൽകുന്ന സന്നദ്ധ സ്ഥാപവനമായ ആസ്വാസ് ഭവനിലെ  പ്രവർത്തകനായ പാലാ സ്വദേശി ജസ്നയെ കണ്ട് തിരിച്ചറിഞ്ഞെന്നായിരുന്നു റിപ്പോർട്ടുകൾ. സുഹൃത്തും ജസ്നയും ബൈക്കിലാണ് ആശ്രയ ഭവനിൽ വന്നത്. ഇവിടുത്തെ ഫാദറിനോട് വിവാഹം നടത്തിത്തരണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പാലാ സ്വദേശി ഇവരെ തിരിച്ചറിഞ്ഞതോടെ രണ്ടുപേരും അവിടെനിന്നു പോവുകയായിരുന്നു എന്നാണ് വാർത്തകൾ വന്നത്. ഇതിന്റരെ അടിസ്ഥാനത്തിൽ പൊലീസ് സംഘം മടിവാളയിലെത്തിയ പരിശോധന നടത്തി. ആസ്വാസ് ഭവനിലെ സിസിടിവി ദൃശ്യങ്ങൾ സംഘം പരിശോധിച്ചു. ജസ്ന ഇവിടെ എത്തിയെന്നു സ്ഥിരീകരിക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് വിവരം. 

കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജി​ലെ ര​ണ്ടാം​ വ​ർ​ഷ ബി​കോം വി​ദ്യാ​ർ​ഥി​നി​യാ​യ ജസ്‌ന മ​രി​യ ജ​യിം​സി (20)​നെ ഇക്ക​ഴി​ഞ്ഞ മാ​ർ​ച്ച് 22 മുതലാണ് കാ​ണാ​താ​കു​ന്ന​ത്. കാഞ്ഞിരപ്പള്ളിയിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്നു പ​റ​ഞ്ഞു പോ​യ ജസ്‌ന​യെ​ക്കു​റി​ച്ച് പി​ന്നീ​ട് വി​വ​ര​മി​ല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT