Kerala

ജാതി സർട്ടിഫിക്കറ്റിന്റെ കാലാവധി മൂന്ന് വർഷം; പ്രത്യേക ആവശ്യമില്ലാതെയും സർട്ടിഫിക്കറ്റ് വാങ്ങാം

നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റുകളുടെ സമയപരിധി ഒരു വർഷമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം;  റ​​വ​​ന്യൂ ഓഫി​​സു​​ക​​ളി​​ൽ​​നി​​ന്ന്​ ന​​ല്‍കു​​ന്ന ജാ​​തി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​ടെ കാ​​ലാ​​വ​​ധി മൂ​​ന്ന്​ വ​​ർ​​ഷ​​മാ​​ക്കി. ജാ​​തി സ​​ര്‍ട്ടി​​ഫി​​ക്ക​​റ്റ്​ ന​​ല്‍കു​​ന്ന​​തി​​ന് പ്ര​​ത്യേ​​ക ആ​​വ​​ശ്യം വേ​​ണ​​മെ​​ന്ന വ്യ​​വ​​സ്ഥയും ഒ​​ഴി​​വാ​​ക്കി. റവന്യൂ മന്ത്രി ഇ. ​​ച​​ന്ദ്ര​​ശേ​​ഖ​​ര​​നാണ് പുതിയ മാറ്റങ്ങളെക്കുറിച്ച്  നി​​യ​​മ​​സ​​ഭ​​യെ അ​​റി​​യി​​ച്ചത്. കൂടാതെ നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റുകളുടെ സമയപരിധി ഒരു വർഷമാക്കി. 

ഏ​​തെ​​ങ്കി​​ലും കോ​​ഴ്‌​​സി​​നു​​വേ​​ണ്ടി സ​​മ​​ര്‍പ്പി​​ക്കു​​ന്ന നോ​​ണ്‍ക്രീ​ലെ​​യ​​ര്‍ സ​​ര്‍ട്ടി​​ഫി​​ക്ക​​റ്റി​​ന്​ കോ​​ഴ്‌​​സ് ക​​ഴി​​യു​​ന്ന​​തു​​വ​​രെ പ്രാ​​ബ​​ല്യ​​മു​​ണ്ടാ​​കും. പ്ര​​ത്യേ​​ക ആ​​വ​​ശ്യ​​ത്തി​​ന​​ല്ലാ​​തെ ന​​ല്‍കു​​ന്ന സ​​ര്‍ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​ടെ പ​​ക​​ര്‍പ്പ് സാ​​ധു​​ത കാ​​ല​​യ​​ള​​വി​​നു​​ള്ളി​​ല്‍ വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ള്‍ക്ക് ഉ​​പ​​യോ​​ഗി​​ക്കാം. എ​​ന്നാ​​ല്‍, ഇ​​ക്കാ​​ര്യ​​ത്തി​​ൽ പ്ര​​ത്യേ​​ക നി​​ര്‍ദേ​​ശം പു​​റ​​പ്പെ​​ടു​​വി​​ച്ചി​​ട്ടി​​ല്ല. കോ​​ട​​തി​​വി​​ധി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് നേ​​ര​​ത്തേ ജാതിസർട്ടിഫിക്കറ്റിന്റെ കാ​​ലാ​​വ​​ധി 10 വ​​ര്‍ഷ​​മാ​​യി നി​​ജ​​പ്പെ​​ടു​​ത്തു​​ക​​യും പി​​ന്നീ​​ട് നീ​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. ഇ​​തി​​നെ തു​​ട​​ര്‍ന്നു​​ണ്ടാ​​യ ആ​​ശ​​യ​​ക്കു​​ഴ​​പ്പം മാ​​റ്റു​​ന്ന​​തി​​നാ​​ണ് ഇ​​പ്പോ​​ള്‍ മൂ​​ന്നു​​വ​​ര്‍ഷ​​മാ​​ക്കി നി​​ശ്ച​​യി​​ച്ച​​ത്. 

വ​​രു​​മാ​​ന സര്‍ട്ടിഫിക്കറ്റിന്റെ അ​​പേ​​ക്ഷ​​ക​​ര്‍ അ​​സ്സ​​ല്‍ സൂ​​ക്ഷി​​ക്കു​​ക​​യും വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ള്‍ക്ക് ഹാ​​ജ​​രാ​​ക്കു​​മ്പോ​​ള്‍ സ്വ​​യം സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യ പ​​ക​​ര്‍പ്പ് ഹാ​​ജ​​രാ​​ക്കു​​ക​​യും വേ​​ണ​​മെ​​ന്നും നി​​ര്‍ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്. ഒ​​രു സ​​ര്‍ട്ടി​​ഫി​​ക്ക​​റ്റി​ന്റെ പ​​ക​​ര്‍പ്പ് ത​​ന്നെ വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ള്‍ക്കാ​​യി ഉ​​പ​​യോ​​ഗി​​ക്കാ​​നാ​​കു​​ന്ന രീ​​തി​​യി​​ൽ നി​​ർ​​ദേ​​ശം ന​​ൽ​​കു​​ന്ന​​ത്​ പ​​രി​​ഗ​​ണ​​ന​​യി​​ലാ​​ണെ​​ന്നും വി.​​ആ​​ര്‍. സു​​നി​​ല്‍കു​​മാ​​ര്‍ ഇ.​​ടി. ടൈ​​സ​​ണ്‍ മാ​​സ്​​​റ്റ​​ര്‍, ഗീ​​ത ഗോ​​പി, സി.​​കെ. ആ​​ശ എ​​ന്നി​​വ​​രെ മ​​ന്ത്രി അ​​റി​​യി​​ച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT