Kerala

ജീവന് ഭീഷണിയെന്ന് ലീന മരിയ;  പൊലീസ് സംരക്ഷണം വേണം; രഹസ്യകേന്ദ്രത്തില്‍ വച്ച് മൊഴി നല്‍കി

ജീവന് ഭീഷണിയെന്ന് ലീന മരിയ -  പൊലീസ് സംരക്ഷണം വേണം -രഹസ്യകേന്ദ്രത്തില്‍ വച്ച് മൊഴി നല്‍കി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസില്‍ ലീന മരിയ പോളിന്റെ മൊഴി എടുത്തു. കൊച്ചിയിലെ രഹസ്യ കേന്ദ്രത്തില്‍ വച്ചായിരുന്നു മൊഴിയെടുപ്പ്. ജീവന് ഭീഷണിയുണ്ടെന്ന് നടി ലീന മരിയ പോള്‍ പൊലീസിനോട്  പറഞ്ഞു. പുറത്ത് ഇറങ്ങാന്‍ പേടി ആണെന്നും തനിക്ക് പൊലീസ് സംരക്ഷണം  വേണമെന്നും ആവശ്യപ്പെട്ട് നടി പൊലീസിന് പരാതി നല്‍കുകയും ചെയ്തു. 

മുംബൈ അധോലോക നായകന്‍ രവി പൂജാരിയുടെ പേരില്‍ ഭീഷണിയുണ്ടെന്നും നടി മൊഴി നല്‍കി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഭീഷണി തുടര്‍ന്നിരുന്നു.  25 കോടി രൂപ വരെ ആവശ്യപ്പെട്ട് രവി പൂജാരിയുടെ പേരിലാണ് ഭീഷണി വന്നിരുന്നത്. നെറ്റ് കോളുകളായാണ് ഭീഷണി വന്നിരുന്നതെന്നും നടി മൊഴി നല്‍കി. 

കൊച്ചി പനമ്പളളി നഗറിലെ ബ്യൂട്ടി പാര്‍ലറിലുണ്ടായ വെടിവയ്പ് പാര്‍ലര്‍ ഉടമയായ നടിയുടെ നേര്‍ക്ക് ഭീതി വിതയ്ക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. രവി പൂജാരി തന്നെയാണോ അതോ മറ്റാരെങ്കിലും ആണോ ഇതിന് പിന്നിലെന്നാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. നേരത്തെ സാമ്പത്തിക തട്ടിപ്പുകേസുകളില്‍ പ്രതിയായിരുന്ന നടിയുടെ പശ്ചാത്തലം അറിയാവുന്ന ആരെങ്കിലുമാണോ ഇതിന് പിന്നിലെന്നും പരിശോധിക്കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

എന്തുകൊണ്ട് മൺചട്ടിയിൽ പാചകം ചെയ്താൽ രുചി കൂടുന്നു?

വിജയ് സേതുപതിയുടെ വെബ് സീരിസ്, 'ബോർഡർ 2'; ഈ പെരുന്നാളിന് ഒടിടിയിൽ കിടിലൻ സർപ്രൈസുകൾ

ആറന്മുളയില്‍ കുമ്മനം, ഗുരുവായൂരില്‍ ബി ഗോപാലകൃഷ്ണന്‍; ബിജെപി രണ്ടാം പട്ടിക പ്രസിദ്ധീകരിച്ചു

ഉറക്കം മുതൽ ഭക്ഷണക്രമം വരെ, റമദാൻ വ്രതത്തിന് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

SCROLL FOR NEXT