Kerala

ജീവിച്ചിരിക്കുന്ന അമ്മയ്ക്ക് കുഴിമാടമൊരുക്കി മകൻ; മലപ്പുറം സ്വദേശിക്കെതിരെ കേസെടുക്കാന്‍ വനിതാ കമ്മിഷന്റെ നിർദേശം 

ഒത്തുതീർപ്പിന് യുവാവ് തയ്യാറാകാതിരുന്നതിനെ തുടർന്നാണ് കേസെടുക്കാൻ നിര്‍ദേശിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്


മലപ്പുറം: ജീവിച്ചിരിക്കേ അമ്മയ്ക്ക് കുഴിമാടം ഒരുക്കിയ സംഭവത്തിൽ മകനെതിരെ കേസെടുക്കാന്‍ തിരൂര്‍ പൊലീസിനോട് വനിതാ കമ്മിഷന്‍ നിര്‍ദേശിച്ചു. കേസിൽ ഒത്തുതീർപ്പിന് യുവാവ് തയ്യാറാകാതിരുന്നതിനെ തുടർന്നാണ് കേസെടുക്കാൻ നിര്‍ദേശിച്ചത്. ബിഎസ്എന്‍എല്‍ ജീവനക്കാരനായ തിരുനാവായ കൊടക്കല്‍ സ്വദേശി സിദ്ദീഖാണ് എഴുപതുകാരിയായ അമ്മയ്ക്ക് കുഴിമാടമൊരുക്കിയത്.

സ്വത്ത് സംബന്ധമായ തര്‍ക്കത്തെത്തുടര്‍ന്നാണ് സിദ്ദീഖിന്റെ ഈ നീക്കം. ഇയാള്‍ക്കെതിരേ അമ്മ വനിതാ കമ്മിഷനെ സമീപിച്ചതിന് പിന്നാലെ വിഷയം കമ്മിഷന്‍ ഏറ്റെടുക്കുകയും കുഴിമാടം മൂടാന്‍ സിദ്ദീഖിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ യാതൊരു തരത്തിലുള്ള ഒത്തുതീര്‍പ്പിനും തയ്യാറാവാത്തതിനാലാണ് കേസ് പൊലീസിന് കൈമാറിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് ശരിയായില്ല', ഗവര്‍ണര്‍ യോഗം വിളിച്ച സംഭവത്തില്‍ സര്‍ക്കാരിന് അതൃപ്തി; ലോക്ഭവന് കത്ത് നല്‍കി

ലക്ഷ്യം ദീര്‍ഘകാല സമ്പത്തോ, പതിവായുള്ള വരുമാനമോ? എസ്‌ഐപി vs എസ്ഡബ്ല്യൂപി, വിശദാംശങ്ങള്‍

'ഒരു മാസം കൊണ്ട് യുഡിഎഫിന്റെ യഥാർഥ മുഖം വ്യക്തമായി'; വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌

പോസ്റ്റ് ഓഫീസ് ആര്‍ഡി vs ടൈം ഡെപ്പോസിറ്റ്; കൂടുതല്‍ നേട്ടം ഏതിന്?

യുഎഇയില്‍ 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ വിലക്ക്

SCROLL FOR NEXT