Kerala

ജൂണ്‍ 12നെ സ്‌കൂള്‍ തുറക്കൂ എന്നത് വ്യാജ പ്രചാരണം; മൂന്നിന് തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ജൂണ്‍ 12ന് മാത്രമെ സ്‌കൂളുകള്‍ തുറക്കുകയുള്ളുവെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ വാര്‍ത്തയ്ക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു. 

കഴിഞ്ഞ തവണ കോഴിക്കോട് ജില്ലയില്‍ സ്‌കൂള്‍ തുറന്നത് ജൂണ്‍ 12നായിരുന്നു. നിപ്പാ വൈറസ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു കോഴിക്കോട് ജില്ലയില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ 12 ലേക്ക് നീട്ടിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയിലും മുംബൈയിലും ഇന്ന് 'ലഹ്റ ദോ തിരംഗ' റാലി; സിജെപിക്ക് അനുമതി നല്‍കി പൊലീസ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: അപേക്ഷിക്കാനുള്ള വാര്‍ഷിക വരുമാന പരിധി കൂട്ടി; സാധാരണക്കാർക്ക് ആശ്വാസം

രാജ്യം വിടാനുള്ള ഉത്തരവ്: എഫ്ആര്‍ആര്‍ഒക്കെതിരെ ഇമ്രാന്‍ ഖാന്‍ ഹൈക്കോടതിയില്‍

ഇടുക്കിയില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍; പിന്തുണച്ച് വ്യാപാരികളും; പരീക്ഷകള്‍ മാറ്റി

അറബിക്കടലില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് അതിശക്തമഴ മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്