Kerala

ജൂ​ലൈ 27ന് ​പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​നം ; സ്പീക്കർക്കെതിരെ അവിശ്വാസത്തിന് യുഡിഎഫ് 

ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി സ​ബ്ജ​ക്ട് ക​മ്മി​റ്റി​ക്ക് വി​ടാ​തെ ഒ​റ്റ ദി​വ​സം​കൊ​ണ്ട് ധ​ന​ബി​ൽ ച​ർ​ച്ച​ചെ​യ്ത് പാ​സാ​ക്കാ​നാ​ണ് ധാ​ര​ണ

Author : സമകാലിക മലയാളം ഡെസ്ക്

തി​രു​വ​ന​ന്ത​പു​രം: ജൂ​ലൈ 27ന് ​പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​നം  വിളിച്ചുചേർക്കാൻ ​ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. ധ​ന​ബി​ൽ പാ​സാ​ക്കാ​നാ​യി ഒ​രു​ദി​വ​സ​ത്തേ​ക്കാ​ണ് സ​മ്മേ​ള​നം ചേരുക.

ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി സ​ബ്ജ​ക്ട് ക​മ്മി​റ്റി​ക്ക് വി​ടാ​തെ ഒ​റ്റ ദി​വ​സം​കൊ​ണ്ട് ധ​ന​ബി​ൽ ച​ർ​ച്ച​ചെ​യ്ത് പാ​സാ​ക്കാ​നാ​ണ് ധാ​ര​ണ. ശിവശങ്കറുമായി ബന്ധപ്പെട്ട വിഷയം മന്ത്രിസഭ ചർച്ച ചെയ്തില്ല. ആരോപണങ്ങളിന്മേൽ അന്വേഷണം നടത്തുന്ന ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷം ഇക്കാര്യം ചർച്ച ചെയ്യാമെന്നാണ് ധാരണ.

സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട്  നിയമസഭാ സമ്മേളനത്തിൽ സർക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷമായ യുഡിഎഫ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ അവിശ്വാസം അവതരിപ്പിക്കുമെന്നും യുഡിഎഫ് അറിയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശ്ശേരി അപകടം: 10 വര്‍ഷം വരെ തടവ് ലഭിക്കുന്ന വകുപ്പ് ചുമത്തിയെന്ന് മന്ത്രി ചെന്നിത്തല; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കറിവേപ്പില മുതൽ തക്കാളി വരെ; ബാൽക്കണിയിൽ മിനി അടുക്കളത്തോട്ടം ഒരുക്കുമ്പോൾ

Delhi Protest: എസ്എഫ്ഐ -ഡിവൈഎഫ്ഐ പ്രവർത്തകർ കസ്റ്റിഡിയിൽ

വിമാനം റാഞ്ചാൻ ശ്രമമെന്ന അലർട്ട്; ഫ്രാങ്ക്ഫർട്ടിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടു

"നീ എന്റെ കൂടെ കിടക്കണം'; ആ സംവിധായകൻ പറഞ്ഞു, അതോടെ സിനിമയെ ഞാൻ വിട്ടു'; ദുരനുഭവം പറഞ്ഞ് നടി