Kerala

ജെസ്‌ന കര്‍ണാടകയില്‍ തന്നെയുണ്ട്?;കാമുകനൊപ്പം, കടക്കാരന്‍ തിരിച്ചറിഞ്ഞതായി സൂചന

ഒരു വര്‍ഷം മുന്‍പ് മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്‌ന പോയിരിക്കുന്നത് ഇതരമതസ്ഥനായ കാമുകനൊപ്പമാണെന്ന് സൂചന

Author : സമകാലിക മലയാളം ഡെസ്ക്

ബംഗുളൂരു : ഒരു വര്‍ഷം മുന്‍പ് മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്‌ന പോയിരിക്കുന്നത് ഇതരമതസ്ഥനായ കാമുകനൊപ്പമാണെന്ന് സൂചന. ബെംഗുളൂരുവിനെ ഇന്‍ഡസ്ട്രിയല്‍ ഏരിയയയായ ജിഗിണിയിലാണ് താമസമെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. നിത്യവൃത്തിക്കായി വ്യാജപ്പേരില്‍ കമ്പനിയില്‍ ജോലി ചെയ്തു വരുന്നു. മാധ്യമ വാര്‍ത്തകളിലൂടെ സുപരിചിതയായതിനാല്‍ ആളെ തിരിച്ചറിയാതിരിക്കാന്‍ പല്ലില്‍ ഇട്ടിരുന്ന കമ്പി ഊരിമാറ്റി. 

കുര്‍ത്തയും ജീന്‍സുമിട്ട് ദിവസവും പുറത്തേയ്ക്ക് പോകുന്ന പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞത്് മലയാളിയായ കടക്കാരനാണ്. ജെസ്‌ന ജീവിച്ചിരിക്കുന്നുവെന്ന വിവരം പൊലീസ് സ്ഥിരീകരിച്ചത് ഇയാള്‍ കൈമാറിയ വീഡിയോ പരിശോധിച്ചതിലൂടെയാണെന്നും റിപ്പോര്‍ട്ടില്‍ പറയയുന്നു.

കണ്ണടയും പല്ലിലെ കമ്പിയും കണ്ട് സംശയം തോന്നിയ കടയുടമ ഒരിക്കല്‍ തന്റെ കടയില്‍ എത്തിയ പെണ്‍കുട്ടിയെ സസൂക്ഷ്മം നിരീക്ഷിച്ചു. ഇതോടെ യുവതി കടയില്‍ നിന്നും വേഗത്തില്‍ ഇറങ്ങിപ്പോയി. പിറ്റേന്ന് പെണ്‍കുട്ടി കടയ്ക്കു മുന്നിലൂടെ പോയപ്പോള്‍ ഈ ദൃശ്യങ്ങള്‍ അയാള്‍ മൈാബൈലില്‍ പകര്‍ത്തി. പത്തനംതിട്ടക്കാരനായ സുഹൃത്ത് മുഖേന പൊലീസിന് കൈമാറി. ഇത് ജെസ്‌ന തന്നെയാണെന്ന് ഉറപ്പിച്ച പൊലീസ് കട കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തി. ഇക്കാര്യം എങ്ങനെയോ അറിഞ്ഞ പെണ്‍കുട്ടി ആ ദിവസങ്ങളില്‍ അതുവഴി വന്നില്ല. പൊലീസ് മടങ്ങിയതിന്റെ പിറ്റേന്ന് വീണ്ടും എത്തി. അപ്പോഴാണ് പല്ലിലെ കമ്പി ഇല്ലെന്നും കണ്ണട ധരിച്ചിട്ടില്ലെന്നും മനസ്സിലായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം