ദുരൂഹ സാഹചര്യത്തില്‍ കാണാതായ കോളെജ് വിദ്യാര്‍ഥിനി ജെസ്‌ന കേരളത്തിന് പുറത്ത് ഉണ്ടെന്ന നിഗമനം ഉറപ്പിച്ച് അന്വേഷണ സംഘം. സൈബര്‍ സെല്‍ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍ പരിശോധിച്ചതിലൂടെയാണ് ജെസ്‌ന ജീവനോടെ കേരളത്തിന് പുറത്തുണ്ടെന്ന് അന്വേഷണ സംഘം ഉറപ്പിച്ചിരിക്കുന്നത്.
കേരളത്തിന് പുറത്ത് എവിടെയാണ് ജെസ്‌ന എന്ന് കണ്ടെത്തുകയാണ് പൊലീസിന് മുന്നിലുള്ള വെല്ലുവിളി. സൈബര്‍ സെല്‍ പരിശോധനയില്‍ കണ്ടെത്തിയ ഫോണ്‍കോളുകളില്‍ ചിലത് കര്‍ണാടകയില്‍ നിന്നുള്ളതായിരുന്നു.
മാത്രമല്ല, കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ജെസ്‌നയുടെ സാദൃശ്യമുള്ള പെണ്‍കുട്ടിയെ കണ്ടതായി തിരുവല്ല ഡിവൈഎസ്പിക്ക് സന്ദേശം ലഭിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ണാടകയിലേക്ക് അന്വേഷണ സംഘം എത്തിയത്.
കര്‍ണാടകയിലെ അന്വേഷണ സംഘം സംശയപ്പെടുന്ന രണ്ടിടങ്ങളിലേക്കാണ് പൊലീസ് സംഘം ഇപ്പോള്‍ പോയിരിക്കുന്നത്. മുണ്ടക്കയത്തെ കടയിലെ സിസിടിവിയില്‍ കണ്ടത് ജെസ്‌നയെ തന്നെയാണെന്ന് ഉറപ്പിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
പാന്റ്‌സും ഷര്‍ട്ടും ധരിച്ച്, ഷാന്‍ കൊണ്ട് തല മറച്ച് നടന്നു പോകുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്. ഈ സിസിടിവി ദൃശ്യങ്ങള്‍ പരമാവധി പ്രചരിപ്പിക്കാനാണ് പൊലീസ് തീരുമാനം. സ്ഥിരം ഉപയോഗിക്കുന്ന ഫോണ്‍ വീട്ടില്‍ ഉപേക്ഷിച്ചു പോയത് ബോധപൂര്‍വമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. തന്റെ തിരോധാനം വലിയ വിവാദമായ സാഹചര്യത്തിലാകും ഒളിവില്‍ നിന്നും പുറത്തു വരുന്നതിന് ജെസ്‌ന മടിക്കുന്നത് എന്നുമാണ് പൊലീസിന്റെ കണക്കു കൂട്ടല്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates