Kerala

ജോലി ഉപേക്ഷിച്ച് മടങ്ങിയെത്തുന്ന പ്രവാസികളെ 'കൈവിടില്ല'; സ്വയം തൊഴിലിന് 30 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും, നോര്‍ക്കയുടെ പദ്ധതി

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശത്ത് നിന്ന് ജോലി ഉപേക്ഷിച്ച് സംസ്ഥാനത്തേയ്ക്ക് മടങ്ങി എത്തുന്ന പ്രവാസികള്‍ക്ക്  അടിയന്തര വായ്പ നല്‍കാന്‍ പദ്ധതിയുമായി നോര്‍ക്ക റൂട്‌സ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശത്ത് നിന്ന് ജോലി ഉപേക്ഷിച്ച് സംസ്ഥാനത്തേയ്ക്ക് മടങ്ങി എത്തുന്ന പ്രവാസികള്‍ക്ക്  അടിയന്തര വായ്പ നല്‍കാന്‍ പദ്ധതിയുമായി നോര്‍ക്ക റൂട്‌സ്. 30 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. കുറഞ്ഞത് രണ്ട് വര്‍ഷം വരെ വിദേശത്ത് ജോലി ചെയ്ത ശേഷം സ്ഥിരമായി നാട്ടിലെത്തിയവര്‍ക്കാണ് വായ്പ അനുവദിക്കുന്നത്.

നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റ്‌സ്(എന്‍ഡിപ്രേം) എന്ന പദ്ധതിയിലൂടെയാണ് ധനസഹായം ലഭിക്കുക. സംയോജിത കൃഷി, ഭക്ഷ്യ സംസ്‌കരണം, ക്ഷീരോല്‍പ്പാദനം, മത്സ്യകൃഷി, ആട്, കോഴി വളര്‍ത്തല്‍, പുഷ്പ കൃഷി, പച്ചക്കറി കൃഷി, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍, തേനീച്ച വളര്‍ത്തല്‍, ഹോംസ്‌റ്റേ, റിപ്പയര്‍ ഷോപ്പുകള്‍, ചെറുകിട വ്യാപാര സ്ഥാനപങ്ങള്‍, ടാക്‌സി സര്‍വ്വീസ്, ബ്യൂട്ടി പാര്‍ലറുകള്‍, എന്നിങ്ങനെ വിവിധ സംരംഭങ്ങള്‍ തുടങ്ങാനാണ് വായ്പ അനുവദിക്കുക.  

15 ബാങ്കുകളുടെ 5000ലധികം ശാഖകള്‍ വഴിയാണ് വായ്പകള്‍ അനുവദിക്കുന്നത്. https://norkaroots.org എന്ന വെബ്‌സൈറ്റിലൂടെ വായ്പയ്ക്ക് അപേക്ഷിക്കാം. പാസ്‌പോര്‍ട്ട്, പദ്ധതിയുടെ വിവരണം, അപേക്ഷകന്റെ ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. രണ്ടുവര്‍ഷം വിദേശവാസം തെളിയിക്കാനുള്ള പാസ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും അപേക്ഷയ്‌ക്കൊപ്പം നല്‍കണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT