Kerala

ജോലിസമയം കഴിഞ്ഞു, രണ്ടുവയസുകാരിയുടെ പ്ലാസ്റ്റര്‍ പകുതി മുറിച്ച് ആശുപത്രി ജീവനക്കാരി മടങ്ങി

ജോലി സമയം അവസാനിച്ചെന്ന് പറഞ്ഞ് പ്ലാസ്റ്റര്‍ പകുതി മുറിച്ചിട്ട ശേഷം ആശുപത്രി ജീവനക്കാരി മടങ്ങിയതായി പരാതി.പ്ലാസ്റ്റര്‍ നീക്കിത്തുടങ്ങിയ ശേഷം ഡ്യൂട്ടി സമയം കഴിഞ്ഞതിനാല്‍ താന്‍ പോകുന്നുവെന്ന് പറഞ്ഞ് 

സമകാലിക മലയാളം ഡെസ്ക്

വൈക്കം: ജോലി സമയം അവസാനിച്ചെന്ന് പറഞ്ഞ് പ്ലാസ്റ്റര്‍ പകുതി മുറിച്ചിട്ട ശേഷം ആശുപത്രി ജീവനക്കാരി മടങ്ങിയതായി പരാതി. വൈക്കം താലൂക്ക് ആശുപത്രിയില്‍ രണ്ടുവയസുകാരിയായ മകളുമായി എത്തിയ ദമ്പതികളുടെതാണ് പരാതി.

മകളുടെ കാലിലെ പ്ലാസ്റ്റര്‍ നീക്കിത്തുടങ്ങിയ ശേഷം ഡ്യൂട്ടി സമയം കഴിഞ്ഞതിനാല്‍ താന്‍ പോകുന്നുവെന്ന് പറഞ്ഞ് ആശുപത്രി ജീവനക്കാരി ജോലി അവസാനിപ്പിക്കുകയായിരുന്നുവെന്ന് പരാതിക്കാരനായ സുധീഷ് പറയുന്നു.

 കുറേ നേരം കാത്തുനിന്നിട്ടും ആശുപത്രി ജീവനക്കാര്‍ ശ്രദ്ധിച്ചില്ലെന്നും ആളുകള്‍ ബഹളം വച്ചതോടെയാണ് അടുത്ത ജീവനക്കാരനെത്തി പ്ലാസ്റ്റര്‍ നീക്കിയത്.നടക്കുന്നതിന് ശാരീരികമായി ബുദ്ധിമുട്ടുകളുള്ളയാളാണ് സുധീഷ്. ഡോക്ടറുടെ മുറിക്ക് പുറത്ത് ആളൊഴിഞ്ഞ സ്ഥലത്താണ് താന്‍ ഇരുന്നത്. ദീര്‍ഘനേരം കഴിഞ്ഞിട്ടും ഭാര്യയെയും കുട്ടിയെയും കാണാതായപ്പോഴാണ് അന്വേഷിച്ചതെന്നും സുധീഷിന്റെ പരാതിയില്‍ പറയുന്നു. ജീവനക്കാരിക്കെതിരെ വൈക്കം പൊലീസിലും ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

SCROLL FOR NEXT