Kerala

'ഞാന്‍ ജാക്‌സണല്ലടാ ജോക്കറല്ലടാ'; പാട്ടിനൊപ്പം ആടിതിമിര്‍ത്ത് എല്‍ദോസ് കുന്നപ്പിളളി (വീഡിയോ)

വേദിയിലെ ആളുകളും കുട്ടികളും എംഎല്‍എയ്‌ക്കൊപ്പം നൃത്തം വയ്ക്കുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

രാഷ്ട്രീയ പ്രവര്‍ത്തനം മാത്രമല്ല, പാട്ടു പാടി കലാരംഗത്തും തിളങ്ങാന്‍ തനിക്ക് കഴിയുമെന്ന് തെളിയിച്ച ആളാണ് പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിളളി. ഇപ്പോള്‍ ഡാന്‍സും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് പെരുമ്പാവൂര്‍ എംഎല്‍എ.സ്വകാര്യപരിപാടിക്കിടെയാണ് എംഎല്‍എ കിടിലന്‍ ഡാന്‍സ് കാഴ്ച വച്ചിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

സൗബിന്‍ ഷാഹിറിന്റെ അമ്പിളി എന്ന ചിത്രത്തിലെ ഞാന്‍ ജാക്‌സണല്ലടാ ജോക്കറല്ലടാ എന്ന ഗാനത്തിനും നാടന്‍ പാട്ടിനുമാണ് എംഎല്‍എ നൃത്തം ചവിട്ടുന്നത്. വേദിയിലെ ആളുകളും കുട്ടികളും എംഎല്‍എയ്‌ക്കൊപ്പം നൃത്തം വയ്ക്കുന്നുണ്ട്. എല്‍ദോസ് തന്നെയാണ് ഈ വിഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT