Kerala

'ഞാന്‍ വിട്ടുതരില്ല മുത്തേ' ; മമ്മൂട്ടിയുടെ പിന്തുണ തേടി വിനോദും രാജഗോപാലും ; വിജയാശംസകള്‍ നേര്‍ന്ന് താരം

മമ്മൂട്ടിയുടെ പിന്തുണയും അനുഗ്രഹവും തേടി യുഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥികള്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : എറണാകുളം മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണം പാരമ്യത്തിലെത്തി നില്‍ക്കുകയാണ്. അതിനിടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിന്തുണയും അനുഗ്രഹവും തേടി യുഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥികള്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി. മമ്മൂട്ടിക്ക് ഒരു സമ്മാനവുമായാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദ് എത്തിയത്. 

വിനോദ് നമുക്ക് വേണ്ടപ്പെട്ടയാളാണെന്നും, എല്ലാ വിജയാശംസകളും നേരുന്നതായും മമ്മൂട്ടി അറിയിച്ചു. ഇന്ത്യന്‍ സിനിമയിലെ ്തികായനായ മമ്മൂട്ടിയില്‍ നിന്നും അനുഗ്രഹം വാങ്ങാനായത് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഏറ്റവും ചാരിതാര്‍ത്ഥ്യമുള്ള കാര്യമാണെന്ന് ടി ജെ വിനോദ് പറഞ്ഞു. 

പിന്നാലെ ബിജെപി സ്ഥാനാര്‍ത്ഥി സി ജി രാജഗോപാലും മമ്മൂട്ടിയുടെ പിന്തുണ തേടിയെത്തി. വളരെക്കാലമായി അറിയാവുന്ന ആളാണ്. വ്യക്തിപരമായി വളരെ അടുപ്പമുള്ളയാളാണെന്നും മമ്മൂട്ടി പറഞ്ഞു.  മോഹന്‍ലാലിനെയും കണ്ട് വോട്ടു ചോദിച്ചെന്നും തന്റെ രണ്ടു കണ്ണുകള്‍ പോലെയാണ് ഇരുതാരങ്ങളും തനിക്കെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു. 

ചില കണ്ണൂകള്‍ക്ക് ചില കുഴപ്പമുണ്ടാകുമെന്ന മമ്മൂട്ടിയുടെ പ്രതികരണം ഒപ്പമുണ്ടായിരുന്നവരില്‍ ചിരിപടര്‍ത്തി. ഞാന്‍ വിട്ടുതരില്ല മുത്തേ, മുത്തിനെ വേറെയാർക്കും എന്നു പറഞ്ഞ് രാജഗോപാലിനും വിജയാശംസ നേര്‍ന്നാണ് മമ്മൂട്ടി യാത്രയാക്കിയത്. നേരത്തെ ഇടതുസ്ഥാനാര്‍ത്ഥി മനു റോയിയും മമ്മൂട്ടിയുടെ പിന്തുണയും അനുഗ്രഹവും തേടി എത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT