Kerala

ടാക്‌സിയില്‍ സുരക്ഷിത യാത്ര; ഫൈബര്‍ ക്ലിയര്‍ ഗ്ലാസ്സ് ഉപയോഗിച്ച് ഡ്രൈവര്‍ സീറ്റിനെയും പിന്‍ സീറ്റിനെയും വേര്‍തിരിക്കും; പുതിയ സംവിധാനവുമായി ജില്ലാ ഭരണകൂടം

ടാക്‌സി വാഹനങ്ങളില്‍ ഫൈബര്‍ ക്ലിയര്‍ ഗ്ലാസ്സ് ഉപയോഗിച്ച് ഡ്രൈവര്‍ സീറ്റിനെയും പിന്‍ സീറ്റിനെയും തമ്മില്‍ വേര്‍തിരിച്ച് സുരക്ഷിതമായി യാത്ര ചെയ്യാനുള്ള സംവിധാനമൊരുക്കി ജില്ലാ ഭരണകൂടം

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ടാക്‌സി വാഹനങ്ങളില്‍ ഫൈബര്‍ ക്ലിയര്‍ ഗ്ലാസ്സ് ഉപയോഗിച്ച് ഡ്രൈവര്‍ സീറ്റിനെയും പിന്‍ സീറ്റിനെയും തമ്മില്‍ വേര്‍തിരിച്ച് സുരക്ഷിതമായി യാത്ര ചെയ്യാനുള്ള സംവിധാനമൊരുക്കി ജില്ലാ ഭരണകൂടം. വാഹനത്തില്‍ കയറുന്നതിന് മുന്‍പായി ഡ്രൈവര്‍ യാത്രക്കാര്‍ക്ക് സാനിറ്റെസര്‍ നല്‍കും. വാഹനത്തിന്റെ ഡോര്‍ ഡ്രൈവര്‍ തന്നെ തുറന്ന് നല്‍കുകയും ചെയ്യും. 

പ്രത്യേക പാളി ഉപയോഗിച്ച് സീറ്റുകള്‍ വേര്‍തിരിച്ചിരിക്കുന്നതിനാല്‍ ഡ്രൈവര്‍ക്ക് യാത്രക്കാരുമായി അടുത്ത് ഇടപഴകേണ്ടി വരുന്നില്ല . അതിനാല്‍ ഡ്രൈവര്‍ക്ക് രോഗബാധ ഉണ്ടാകാതെ തടയാനാകും. ഡ്രൈവറെ കൂടാതെ രണ്ട് യാത്രക്കാരെയാണ് അനുവദിക്കുക. മുന്‍ സീറ്റില്‍ യാത്ര ഡ്രൈവര്‍ക്ക് മാത്രമാണ് യാത്രാനുമതി. 

യാത്രക്കാര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. എയര്‍ കണ്ടീഷന്‍ ഉപയോഗിക്കാനും പാടില്ല. അതേ സമയം െ്രെഡവര്‍ക്ക് മാസ്‌കിനൊപ്പം ഗ്ലൗസും നിര്‍ബന്ധമാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്