Kerala

ടാങ്കര്‍ അപകടം : അടുക്കത്ത്‌വയലില്‍ സ്‌കൂളിന് അവധി

പാചകവാതകം മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്നതിനാലാണ് അവധി

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട് : ടാങ്കര്‍ അപകടം ഉണ്ടായതിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ അടുക്കത്ത് വയല്‍ യുപി സ്‌കൂളിന് ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. പാചകവാതകം മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്നതിനാലാണ് അവധി. വാതകചോര്‍ച്ച ഉണ്ടായതിനാല്‍ദേശീയപാതയിലെ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. 

രാത്രി ഒരുമണിയോടെയാണ് ടാങ്കര്‍ മറിഞ്ഞത്.അപകട സാധ്യതയുള്ളതിനാല്‍ ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള വീട്ടുകാരെ ഒഴിപ്പിച്ചു. മേഖലയിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചിട്ടുണ്ട്. അഗ്‌നി രക്ഷാസേന ടാങ്കര്‍ തണുപ്പിക്കാന്‍ ശ്രമം തുടങ്ങി. ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗാതവും താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ഇറാന്റേത് നിരുപാധിക കീഴടങ്ങല്‍'; തന്റെ അധികാരത്തിന് പരിധിയില്ലെന്ന് ട്രംപ്

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്