Kerala

ടി കെ മാധവന്റെ ചെറുമകളുടെ മകൾ കോവിഡ്–19 ബാധിച്ച് മരിച്ചു, മരണം ഷാർജയിൽ 

മരണ കാരണം കോവിഡ്–19 ആണെന്നു ഇന്നലെയാണ് സ്ഥിരീകരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: സാമൂഹിക പരിഷ്കർത്താവായിരുന്ന ടി കെ മാധവന്റെ ചെറുമകളുടെ മകൾ കൽപന (51‌) കോവിഡ്–19 ബാധിച്ച് മരിച്ചു. ഷാർജയിൽ വച്ചാണ് മരണം. ഷാർജയിൽ ഷിപ്പിങ് കമ്പനി ഉദ്യോഗസ്ഥനായ സുരേഷ് സുധാകരന്റെ ഭാര്യയാണ് കൽപന. 

ശനിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. മരണ കാരണം കോവിഡ്–19 ആണെന്നു ഇന്നലെയാണ് സ്ഥിരീകരിച്ചത്. 

ടി.കെ.മാധവന്റെ ചെറുമകൾ പരേതയായ പ്രഫ.ജയയുടെയും പരേതനായ അഡ്വ.ടി.ഡി.കവിരാജന്റെയും മകളാണ് കൽപന. കുടുംബത്തോടൊപ്പം 25 വർഷത്തിലേറെയായി ഷാർജയിലാണ് കൽപന താമസിച്ചിരുന്നത്. മക്കൾ: മാളവിക സുരേഷ് , ആദിത്യ സുരേഷ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന